റിയാദ്: കോവിഡ് ബാധിച്ച് റിയാദില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരണമടഞ്ഞു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹീം കുട്ടി (43) ആണ് ശുമൈസി ആശുപത്രിയില്‍ മരണമടഞ്ഞത്.
റിയാദ് അസീസിയയില്‍ താമസിച്ചിരുന്ന ശരീഫ് അതീഖയിലെ പച്ചക്കറിക്കടയില്‍ ജീവനക്കാരനായിരുന്നു. മൂന്നാഴ്ച മുമ്പാണ് ന്യൂമോണിയ ബാധിച്ച് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. സ്രവ പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ശരീഫയാണ് മാതാവ്. സജ്ജന ആണ് ഭാര്യ, ജാസ്മിന് ശരീഫ്, മുഹമ്മദ് ഷാന്‍ എന്നിവര്‍ മക്കളാണ്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: