കൊച്ചി: ലോക്ഡൗണില്‍ ഇളവ് ലഭിച്ച സാഹചര്യത്തില്‍ നിരത്തുകള്‍ സജീവമായതോടെ മാലിന്യങ്ങള്‍ തള്ളുന്നതും പതിവാകുന്നു. റോഡുകളിലും കാനകളിലും തോടുകളിലും മാലിന്യം തള്ളുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് വന്‍ തോതില്‍ മാലിന്യങ്ങള്‍ തോടുകളില്‍ തള്ളുന്നതെന്ന് ആളുകള്‍ പരാതിപ്പെട്ടു.
കാനകളിലടക്കം ഒഴുക്കുന്ന മാലിന്യങ്ങള്‍ ഉടനെ നീക്കം ചെയ്തില്ലെങ്കില്‍ മഴക്കാലത്ത് നിരവധി രോഗങ്ങള്‍ പടരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വഴിയരികില്‍ തള്ളുന്ന മാലിന്യങ്ങള്‍ക്കൊപ്പം ഉപയോഗിച്ച മാസ്ക്കുകളും ഉപേക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊറോണ ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ ഇത് വലിയ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
കാലടി: മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഇല്ലിത്തോട് ഒന്നാം ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ കമ്പനിയില്‍ നിന്ന് തൊട്ടടുത്തെ തോട്ടിലേക്ക് മാലിന്യങ്ങള്‍ തള്ളി. ഹോളോബ്രിക്സ് കമ്പിനിയുടെ മറവില്‍ റൈസ് മില്ലുകളില്‍ നിന്ന് കൊണ്ടുവരുന്ന സാധനങ്ങള്‍ പൊടിച്ച ശേഷം ഇതിന്റെ വേസ്റ്റാണ് പഴവെള്ള തോട്ടിലേക്ക് തള്ളുന്നത്. തോട് ചേരുന്നത് പെരിയാറിലാണ്. പെരിയാറില്‍ നിരവധി മാലിന്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.
മട്ടാഞ്ചേരി: കൂവപ്പാടം സാന്റോ ഗോപാലന് റോഡില്‍ മാലിന്യം തള്ളിയതായി പരാതിയുണ്ട്. ജനവാസ മേഖലയും കോളേജ്, മാര്‍ക്കറ്റ്, നഗരസഭ ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസ്, ശ്മശാനം, ദേവാലയം തുടങ്ങിയവയുള്ള കേന്ദ്രത്തില്‍ റോഡ് അറ്റകുറ്റപ്പണിക്കുള്ള സാമഗ്രികള്‍ക്കിടയില്‍ റോഡില്‍ തള്ളിയ മാലിന്യ ദുര്‍ഗന്ധം പരത്തുന്നു. തുടര്‍ന്ന് നഗരസഭയിലും റസിഡന്‍സ് അസോസിയേഷനുകളിലും പരാതി നല്‍കിയതായി പരിസരവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: