കട്ടപ്പന: കട്ടപ്പന എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 50 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയില്‍. കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തിന് മുകള്‍വശത്ത് താമസിക്കുന്ന പ്രസാദ്(49) ആണ് പിടിയിലായത്.
ഇയാളുടെ വീടിനുള്ളില്‍ നിന്നാണ് കോട പിടികൂടിയത്. സമീപപ്രദേശങ്ങളില്‍ ചിലര്‍ക്ക് ചാരായം ലഭിക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട് കണ്ടെത്തിയത്. ഏലത്തോട്ടത്തിന് നടുവില്‍ ഒറ്റപ്പെട്ട ഈ വീട്ടില്‍ അതീവ രഹസ്യമായിട്ടായിരുന്നു ചാരായം വാറ്റ്. പ്രതി ഒറ്റയ്ക്കാണ് താമസം. ഇയാളെ റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ബി. ബിനുവും സംഘവും ചേര്‍ന്നാണ് കേസ് പിടികൂടിയത്.
വ്യാഴാഴ്ച അഞ്ചുരുളിക്ക് സമീപത്ത് നിന്ന് 1000 ലിറ്റര്‍ കോട കണ്ടെത്തി കേസെടുത്തിരുന്നു. ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഓഫീസ് മാത്രം 3000 ലിറ്ററോളം കോടയാണ് പിടികൂടി കേസെടുത്തത്. ഉദ്യോഗസ്ഥരായ പി.ബി. രാജേന്ദ്രന്, വി.പി. സാബുലാല്‍, ജെയിംസ് മാത്യു, വിജയകുമാര്‍ പി.സി, അരുണ്‍ എം.എസ്, സിറിള്‍ ജോസഫ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ചിത്രാഭായി എം.ആര്. ഷിജോ അഗസ്റ്റിന് എന്നിവരടങ്ങിയ സംഘമാണ് കേസുകള്‍ കïെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: