തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകിരിച്ചു. ചെന്നൈയില്‍ നിന്ന് എറണാകുളത്ത് എത്തിയ വൃക്കരോഗിക്കാണ് രോഗം. പത്തു പേരുടെ ഫലം നെഗറ്റീവ്. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
സംസ്ഥാനത്ത് നിലവില്‍ ഇനി 16 പേരാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍ 5, വയനാട് 4, കൊല്ലം 3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് ചികില്‍സയിലുള്ളവരുടെ എണ്ണം.
സംസ്ഥാനത്ത് ഇനി 33 തീവ്രബാധിത പ്രദേശങ്ങളാണുള്ളത്. രോഗത്തിന്റെ മൂന്നാം വരവ് ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ചെയ്ത് വരികയാണ്. ഇതുവരെ ഉണ്ടായ മാതൃകാപരമായ സമീപനം പൊതു സമൂഹത്തില്‍ നിന്നു വീണ്ടും ഉണ്ടാകേണ്ട സമയമാണ്. രാജ്യത്താകെ 1077 മരണം ഉണ്ടായെന്നാണ് കേന്ദ്ര മന്ത്രാലയം പുറത്തുവിട്ട കണക്ക്. ഇനിയുള്ള നാളുകളാണ് പ്രധാനം. മടങ്ങിയെത്തുന്ന പ്രവാസകള്‍ക്ക് സാധ്യമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മടങ്ങിവരുന്നവവര്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ചാഫ് സെക്രട്ടറിക്ക് അഭിനന്ദനം അറിയിച്ചു.
കേരളത്തില്‍ ഇതുവരെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19810 പേര് വീടുകളിലും 347 പേര് ആശുപത്രികളിലുമാണ്. ഇന്ന് 127 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35856 സാംപിളുകള്‍ പരിശോധിച്ചതില്‍ 35355 എണ്ണം നെഗറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: