നെയ്റോബി: കൊവിഡ് വ്യാപനം തടഞ്ഞു നിർത്താനായില്ലെങ്കില്‍ ആഫ്രിക്കയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 83000 മുതല്‍ 1.90 ലക്ഷം പേര് വരെ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഏകദേശം 3.6 ലക്ഷത്തിനും 55 ലക്ഷത്തിനുമിടയില്‍ പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ മേധാവി മാത്ഷിധിസോ മൊയ്തി പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.
ആഫ്രിക്കയില്‍ കൊവിഡ് നിയന്ത്രണ നടപടികളൊന്നും നടപ്പാക്കിയിട്ടില്ലെന്ന അനുമാനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിരീക്ഷണം. മിക്ക രാജ്യങ്ങളും പൊതുചടങ്ങുകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആഫ്രിക്ക ഇതുവരെയും ഇത്തരം കടുത്ത നടപടികളിലേക്ക് കടന്നിട്ടില്ല. വൈറസ് പരിശോധന നടത്തുകയും കണ്ടെത്തുകയും ചികിത്സിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ട്’,
ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരിൽ 82,0001.67 ലക്ഷം ഓക്സിജന്‍ ആവശ്യമുള്ള ഗുരുതര കേസുകളും 52,0001.07,ലക്ഷം അതീവ ഗുരുതര കേസുകളുമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്കുന്നു. ആഫ്രിക്കയില്‍ ഒരു ലക്ഷത്തിന് ഒരു വെന്റിലേറ്റര്‍ ലഭ്യത മാത്രമാണുള്ളത്. ഒരു ലക്ഷം പേര്‍ക്ക് ലഭ്യമായ തീവ്രപരിചരണ യൂണിറ്റാവട്ടെ ഒന്നില്‍ താഴെയും. അള്‍ജീരിയ, ദക്ഷിണാഫ്രിക്ക, കാമറൂണ്‍ എന്നിവയെയും കൊവിഡ് സാരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: