ജലന്ധര്‍: പഞ്ചാബിലെ ജലന്ധറിന് സമീപം പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 29 പോര് വിമാനം തകര്‍ന്ന് വീണ് അപകടം. സാങ്കെതിക തകരാര്‍ മൂലം വിമാനം നിയന്ത്രിക്കാനാകാതെ വന്നതാണ് അപകടത്തിന് കാരണമെന്നാണ് വ്യോമസേന വ്യക്തമാക്കിയത്.
വിമാനം തകരും മുമ്പ് ഇജ്ക്ട് ചെയ്ത് പൈലറ്റ് രക്ഷപ്പെടുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷാ സംഘം ഹെലികോപ്റ്ററില്‍ ചികിത്സയ്ക്കായി കൊണ്ട് പോയതായി ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും വ്യോമസേന അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: