തലക്കുളത്തൂര്‍: ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെട്ട ഒതയോത്ത് കണ്ടി ശശിധരനും പ്രായ പൂര്‍ത്തിയായ മകളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് ഉടന്‍ തന്നെ ശൗചാലയം നിര്‍മിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി തലക്കുളത്തൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്പില് പ്രതിഷേധ സമരം നടത്തി. ബിജെപി എലത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ് ഉദ്ഘാടനം ചെയ്തു.
വര്‍ഷങ്ങളായി ഇവര്‍ താമസിക്കുന്നത് പൊളിഞ്ഞു വീഴാറായ ഒരു കുടിലിലാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത് അടുത്ത വീടുകളില്‍ പോയിട്ടാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. സിപിഎമ്മിന്റെ വനിതാ മെമ്പറോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശൗചാലയം നല്കാന് തയ്യാറായില്ല.
ഒരാഴ്ചക്കുള്ളില്‍ ഗ്രാമ പഞ്ചായത്ത് ശൗചാലയം നിര്‍മ്മിച്ച് നല്കിയിട്ടില്ലെങ്കില് ബിജെപി സ്വന്തം ചെലവില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എം. സുനില്‍, വി. ഹരിഹരന്, ആര്. ബിനീഷ്, കെ. ശ്രീരാമന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: