കാസര്‍കോട്: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ ദിനം ആചരിച്ചു. ഗുരൂവായൂര്‍ ക്ഷേത്ര ഫണ്ട് ദുര്‍വിനിയോഗം നടത്തിയതിലും ഭഗവാന്റെ സ്വത്ത് ഹിന്ദുക്കളുടെ മാത്രമല്ല എല്ലാ മതസമുദായത്തിലും പെട്ടവര്‍ക്കും അവകാശമുണ്ടെന്ന ഗുരുവായൂര്‍ ദേവസ്വം പ്രസിഡണ്ടിന്റെ ധാര്‍ഷ്ട്യ നിലപാടിനെതിരെയും പ്രതിഷേധിച്ച് കൊറോണ കാലത്തെ നിയമങ്ങള്‍ പാലിച്ചു കൊണ്ട് വിവിധ സ്ഥലങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം അനുവദിച്ച 5 കോടി തികച്ചും പ്രതിഷേധാര്‍ഹമാണെന്നും അപലപനീയമാണെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി ആരോപിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് മോഹന്‍ദാസിന്റെ ധിക്കാരപരമായ നടപടിയെ ചോദ്യം ചെയ്ത് കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്ത് നടത്തിയ ധര്‍ണ്ണ ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എസ്.പി.ഷാജി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സ്വത്തുക്കളുടെ ഉടമസ്ഥത അവകാശം ഭഗവാനുള്ളതാണെന്നുള്ള കോടതി വിധി ചൂണ്ടിക്കാട്ടി ക്ഷേത്രങ്ങളിലെ ഉപാസനാമൂര്‍ത്തികള്‍ മൈനര്‍ ഉള്ളവരാണെന്നും ക്ഷേത്ര സ്വത്തുക്കള്‍ ദേവസ്വം പരിരക്ഷയില്‍ ഉള്ളവയാണെന്നും സംരക്ഷിക്കുവാനുള്ള കസ്റ്റോഡിയന്‍ മാത്രമാണ് ഭരണസമിതിയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ടീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ ഏതാനും അംഗങ്ങള്‍ ചേര്‍ന്ന് എടുത്ത തീരുമാനത്തിന് നിയമപരിരക്ഷ ലഭിക്കില്ലെന്നും ക്ഷേത്രങ്ങള്‍ അടച്ചിടല്‍ മൂലം വരുമാനം പൂര്‍ണ്ണമായും നിലച്ച ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ക്ക് ശബളവും പെന്‍ഷനും കൊടുക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ക്ഷേത്ര ദേവസ്വം തീരുമാനിച്ച നടപടി ധിക്കാരപരമാണെന്നും എസ്.പി.ഷാജി ആരോപിച്ചു. ഹൈന്ദവ ക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനും ക്ഷേത്രഭണ്ഡാര പണം പൊതു കാര്യങ്ങള്‍ക്ക് വേണ്ടി ധൂര്‍ത്തടിക്കാന്‍ അനുവദിക്കുകയില്ലെന്നും ധര്‍ണ്ണ സമരം പ്രതിഷേധിച്ചു. താലൂക്ക് സെക്രട്ടറി പറശ്ശിനി പ്രകാശന്, താലൂക്ക് ഖജാന്‍ജി എം.പ്രകാശന്, പി.കെ.വേലായുധന് തുടങ്ങിയവര്‍ ധര്‍ണ്ണാ സമരത്തില്‍ പങ്കെടുത്തു.
കോട്ടപ്പാറ: കോട്ടപ്പാറയില്‍ നടന്ന പരിപാടി കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറിടി. രമേശന് വാഴക്കോട്, വിഎച്ച്പി ജില്ലാ പ്രസിഡണ്ട് ടി.നാരായണന്, പ്രഖണ്ഡ് സേവാപ്രമുഖ് ശശിധരന് മാഷ്, കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശങ്കര്പെരൂര്, രാജന് പൂതാങ്ങാനം എന്നിവര്‍ സംബന്ധിച്ചു.
മാവുങ്കാല്‍: ഹിന്ദു ഐക്യവേദി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രപരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
ഹിന്ദു ഐക്യവേദി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡണ്ട് ശാസ്താ നാരായണന്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അജയകുമാര്‍ നെല്ലിക്കാട്ട്, ബാലകൃഷ്ണന് കല്യാണ്‍ റോഡ്, വൈശാഖ് മാവുങ്കാല്‍, ഉണ്ണികൃഷ്ണന് വി.കെ എന്നിവര്‍ നേതൃത്വം നല്കി.
ചുള്ളിക്കര: ഹിന്ദു ഐക്യവേദി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി കൊട്ടോടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് കൊട്ടോടി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ബാബു ഒരള, സാനിയ സമിതി പ്രസിഡണ്ട് ബാലു, ജിഷ്ണു മഞ്ഞുകാലം എന്നിവര്‍ സംബന്ധിച്ചു.
കുണ്ടംകുഴി: ഹിന്ദു ഐക്യവേദി ബേഡഡുക്ക പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുണ്ടംകുഴിയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കമ്മറ്റി പ്രസിഡന്റ് എം.ഗംഗാധരന് നായര്‍, കുണ്ടംകുഴി യോഗം ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് ചന്ദ്രന് ചരളില്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ കമ്മറ്റി ജോയിന്റ് സെക്രട്ടറി നന്ദിയും പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ ബേഡകം താഴത്ത് ഗോപാലന്, യോഗേഷ് ദര്‍ബോണി, രാമകൃഷണന് അഞ്ജലി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: