കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് പരിധിയിലെ തെരുവുവിളക്കുകള്‍ മാറ്റി എല്‍ഇഡിയാക്കുന്ന പദ്ധതി പൂര്‍ത്തിയായില്ല. തല്ക്കാലം നഗരത്തിന് ട്യൂബ് ലൈറ്റിന്റെ വെളിച്ചം. പദ്ധതി പ്രകാരം സ്ഥാപിച്ച എല്‍ഇഡിക്ക് വേണ്ടത്ര വെളിച്ചമില്ലെന്ന് വ്യാപകമായ പരാതി. ഇന്നലെ ചേര്‍ന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിലാണ് പകരം ട്യൂബ് ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ തീരുമാനമായത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ട്യൂബും സ്പെയര്‍ പാര്‍ട്സും ഉള്‍പ്പെടെ വാങ്ങുന്നതിന് കോര്പറേഷന് 6.25 ലക്ഷം രൂപയുടെ പദ്ധതി അംഗീകരിച്ചു.
കെഎസ്ഇബിയാണ് ട്യൂബുകള്‍ മാറ്റിയിടുക. ആറായിരത്തോളം വിളക്കുകള്‍ മാറ്റുന്നതില്‍ ആദ്യഘട്ടമായി മൂവായിരം മാറ്റി സ്ഥാപിക്കും. കോര്പറേഷന്, കെഎസ്ഇബിക്ക് നല്‍കാനുള്ള 52 ലക്ഷം രൂപ വിവിധ കാരണങ്ങളാല്‍ നല്‍കാനായിട്ടില്ല. ഇതിനെ തുടര്‍ന്ന് മന്ത്രി, കെഎസ്ഇബി ചെയര്മാന് എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി പ്രവര്‍ത്തി ഏറ്റെടുത്തതെന്ന് മേയര്‍ അറിയിച്ചു.
കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് കോര്‍പറേഷനുമായണ്ടാക്കിയ കരാര്‍ പ്രകാരം നഗരത്തിലെ തെരുവുവിളക്കുകള്‍ മുഴുവന്‍ മാറ്റി എല്‍ഇഡിയാക്കാനായിരുന്നു കാരാര്‍. ഏപ്രിലിനകം നഗരത്തിലെ 36000 വിളക്കുകള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും 20,000ത്തോളം മാത്രമേ മാറ്റാനായിട്ടുള്ളു. കോവിഡ് 19 കാരണം സാധനങ്ങള്‍ ചൈനയില്‍ നിന്ന് എത്തിക്കാനാവാത്തതാണെന്നാണ് വിശദീകരണം
ഇതിനിടെ മാറ്റിയിട്ട എല്‍ഇഡിക്ക് മതിയായ വെളിച്ചമില്ലെന്ന ആരോപണവും ലീഗ് അംഗങ്ങള്‍ ഉയര്‍ത്തി. നഗരത്തില്‍ കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ കോര്പറേഷന് കൗണ്‍സില്‍ തീരുമാനം. സമൃദ്ധി 2020 എന്ന് പേരില്‍ അംഗീകരിച്ച പദ്ധതി മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയായി നടപ്പാക്കാനും തീരുമാനമായി.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്, ടി.വി. ലളിതപ്രഭ, എം.സി. അനില്‍കുമാര്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ചെയര്‍മാര്‍ നമ്പിടി നാരായണന്, ഇ. പ്രശാന്ത്കുമാര്‍, യുഡിഎഫ് അംഗങ്ങളായ അഡ്വ. പി.എം. നിയാസ്, വി. കുഞ്ഞാമുട്ടി, ബീരാന്‍കോയ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: