തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളെ പതിനാലു ദിവസം ക്വാറന്റൈനില്‍ നിരീക്ഷിക്കണം എന്ന നിര്‍ദേശം സംസ്ഥാനം ലംഘിക്കുന്നതില്‍ ആശങ്ക. ഐസിഎംആര്‍ പറയുന്നത് അനുസരിച്ച് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശമാണ് സംസ്ഥാനം അട്ടിമറിക്കുന്നത്.
ഏഴു ദിവസം സര്‍ക്കാര്‍ സംവിധാനത്തിലും ഏഴു ദിവസം വീട്ടിലും എന്നാണ് കേന്ദ്ര നിര്‍ദേശത്തില്‍ കേരളം വെള്ളം ചേര്‍ത്തത്. ഇതോടെ രോഗവ്യാപനമടക്കമുള്ള സാധ്യതകളെക്കുറിച്ചാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.
വിദേശത്തു നിന്നെത്തി മുപ്പതും നാല്‍പ്പതും ദിവസം കഴിഞ്ഞ് കൊറോണ സ്ഥിരീകരിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ഏഴു ദിവസം കഴിഞ്ഞ് വീട്ടുകളിലേക്ക് അയയ്ക്കുന്നതിലെ അപകടമാണ് ആശങ്ക സൃഷ്ടിക്കുന്നത്.
നിരീക്ഷണ കാലാവധി സംബന്ധിച്ച് സ്വന്തം ഉത്തരവ് ഇറങ്ങി 24 മണിക്കൂര്‍ കഴിയും മുമ്പ് ഉത്തരവ് എന്തായിരുന്നെന്ന് പരിശോധിക്കുമെന്ന് പറയേണ്ട അവസ്ഥയിലായി ചീഫ് സെക്രട്ടറി. പ്രവാസികള്‍ നാട്ടില്‍ എത്തിയാല്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് കൃത്യതയില്ലെന്ന് തെളിയിക്കുന്നതാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
വിദേശത്തു നിന്നെത്തുന്ന എല്ലാവരും 14 ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ എസ്ഒപി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷനല്‍ പ്രൊസീജിയര്‍). ഇതിന്റെ ചുവടു പിടിച്ചാണ് നോര്‍ക്കയ്ക്കു വേണ്ടി ബുധനാഴ്ച ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത്. എന്നാല്‍ നിരീക്ഷണം ഏഴു ദിവസം മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ അര്‍ധ രാത്രി തന്നെ ഉത്തരവ് തിരുത്തി. ഏഴു ദിവസം സര്‍ക്കാര്‍ കേന്ദ്രത്തിലും ഏഴുദിവസം വീടുകളിലും എന്നതിലാണ് തിരുത്തല്‍ വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: