സിഡ്നി: അടുത്ത സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ റദ്ദാക്കേണ്ടിവന്നേക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അടുത്ത വര്‍ഷം ജനുവരി പതിനെട്ട് മുതല്‍ മുപ്പത്തിയൊന്നുവരെയാണ് ഓസ്ടേലിയന്‍ ഓപ്പണ്‍.
ഓസ്ട്രേലിയന്‍ ഓപ്പണിന് ഇനി എട്ട് മാസം കൂടി ശേഷിക്കുന്നുണ്ട്. പക്ഷെ കൊറോണ വൈറസ് നിയന്ത്രണ വിധേയമായാലേ ഓസ്ട്രേലിയന്‍ ഓപ്പണുമായി മുന്നോട്ടു പോകാനാകൂ.
നിലവില്‍ രാജ്യത്ത് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാമാരി ഒഴിഞ്ഞാലേ വിദേശ കളിക്കാര്‍ക്ക് ഓസ്ട്രേലിയില്‍ എത്തിച്ചേരാനാകൂ.
കൊറോണ മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷം ജൂലൈ പതിമൂന്ന വരെയുള്ള എല്ലാ ടെന്നീസ് മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ റദ്ദാക്കി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇതാദ്യമായാണ് വിംബിള്‍ഡണ്‍ റദ്ദാക്കുന്നത്. ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബര്‍ വരെ മാറ്റിവച്ചിരിക്കുകയാണ്. യുഎസ് ഓപ്പണ്‍ നടത്തുന്നത് സംബന്ധിച്ച് അമേരിക്കന്‍ ടെന്നീസ് അസോസിയേഷന് ജൂണില്‍ തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: