ആലുവ: പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചിന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊറോണ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു. രണ്ട്, ഡിവൈഎസ്പിമാര്‍ക്കാണ് കണ്ട്രോള് റൂമിന്റെ ചുമതല.
ഇവരെ കൂടാതെ രണ്ട് എസ്ഐമാരും നാല് സിവില്‍ പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും. വിമാനങ്ങളുടെ വിവരങ്ങള്‍, യാത്രക്കാരുടെ വിവരങ്ങള്‍, അവരെ ക്വാറന്റൈന് കേന്ദ്രത്തിലേക്കോ വിടുകളിലേക്കോ വിടുന്നത് സംബന്ധിച്ച വിവരങ്ങള്‍, അസുഖങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ ശേഖരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: