കൊച്ചി: ജില്ലയിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ ക്വാറന്റൈനിലാക്കുന്നതിന് അഞ്ച് കെട്ടിടങ്ങള്‍ കൂടി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഇതോടെ കേന്ദ്രീകൃത ക്വാറന്റൈന് കേന്ദ്രങ്ങള്‍ 10 ആയി.
ആല്‍ഫ പാസ്റ്ററല്‍ സെന്റര്‍ ഇടക്കൊച്ചി, എസ്എന്‍ ജിസ്റ്റ് ഹോസ്റ്റല്‍ മാഞ്ഞാലി, ജ്യോതിര്‍ ഭവന് കളമശേരി, അസീസി ശാന്തി കേന്ദ്രം കറുകുറ്റി, ആഷിയാന ലേഡീസ് ഹോസ്റ്റല്‍ കാക്കനാട് എന്നിവയാണ് പുതിയതായി ഏറ്റെടുത്തവ. രാജഗിരി ഹോസ്റ്റല്‍ കളമശേരി, എസ്സിഎംഎസ് ഹോസ്റ്റല്‍ പാലിശേരി, എസ്സിഎംഎസ് ഹോസ്റ്റല്‍, മുട്ടം, രാജഗിരി ഹോസ്റ്റല്‍ കാക്കനാട്, നെസ്റ്റ് മൂവാറ്റുപുഴ എന്നിവ നേരത്തെ ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: