തിരുവനന്തപുരം: മോഹന്‍ലാല്‍ നായനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ റിലീസിനെ പറ്റി തുറന്ന് പറഞ്ഞ് സംവിധായകന് പ്രിയദര്ശന്. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 26നായിരുന്നു. എന്നാല്‍ കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം അത് മുടങ്ങുകയായിരുന്നു. മരക്കാര്‍ സിനിമയുടെ റിലീസിനെ കുറിച്ചൊന്നും സംസാരിക്കേണ്ട സമയമല്ലിതെന്നും മറ്റ് കാര്യങ്ങള്‍ക്കാണ് ഈ സമയത്ത് പ്രധാന്യം നല്‍കേണ്ടതെന്നും പ്രിയദര്ശന് പറഞ്ഞു.
ലോകം പഴയത് പോലെ ആവുകയും ആളുകള്‍ സിനിമ ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലെത്തുകയുമാണ് പ്രധാനം. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് എന്നാണ് പ്രിയദര്ശന് വ്യക്തമാക്കിയത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അഞ്ചു ഭാഷകളില്‍ ആയി അന്‍പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്ശന്, മുകേഷ്, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സൈന വാങ്ങിയിരിക്കുന്നത്. അതേസമയം തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: