ന്യൂയോർക്ക്: കൊറോണ വ്യാപിക്കുന്ന സമയത്ത് ബുദ്ധന്റെ സന്ദേശങ്ങള്‍ക്ക് പ്രധാന്യമേറെയെന്ന് ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടെറസ്. ബുദ്ധന്റെ സന്ദേശങ്ങളായ ഐക്യം,സേവനം എന്നിവയ്‌ക്ക് പ്രധാന്യമേറുന്നതായി ബുദ്ധ ജയന്തിദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
ബുദ്ധന്റെ ജനനം, ജീവിതം, മരണം എന്നിവ ഓര്‍ക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ സന്ദേശങ്ങളില്‍ നമുക്ക് പ്രചോദനം ലഭിക്കും. അവയ്‌ക്ക് മുന്‍പുള്ളതിനേക്കാള്‍ ഇപ്പോള്‍ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമെ ആഗോള ജനതയെ വലയ്‌ക്കുന്ന കൊറോണ മഹാമാരി എന്ന പ്രതിസന്ധിയില്‍ നിന്നും കരകയറാനാകൂവെന്നും അദ്ദേഹം പറഞ്ഞു. അന്യരോടുള്ള കരുതലും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കേണ്ട സമയമാണിത്. ഒരുമിച്ച് നിന്നാല്‍ മാത്രമേ കൊറോണ വ്യാപനം തടയാനും രോഗമുക്തി നേടാനും കഴിയൂവെന്നും അന്റോര്‍ണിയോ ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: