കുമളി: അധികൃതരുടെ നിര്‍ദ്ദേശം അംഗീകരിക്കുകയാണെങ്കില്‍ ലോക്ക് ഡൗണിന് ശേഷം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്നവര്‍ ചുരുങ്ങിയത് പതിനാല് ദിവസത്തേക്ക് നീരക്ഷണത്തില്‍ കഴിയണം.
അങ്ങനെയെങ്കില്‍ കുമളി സ്വദേശി അനൂപിന്റെ ബഡ്ഢിയെന്ന് വിളിപ്പേരുള്ള വളര്‍ത്തുനായ ഇനിയുള്ള കുറെ ദിവസങ്ങള്‍ സ്വന്തം കൂടിനുള്ളില്‍ ഒതുങ്ങിക്കഴിയണം. മാത്രമല്ല ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയും വേണം.
കാരണമെന്തെന്നാല്‍ ബഡ്ഢി തന്റെ യജമാനനൊപ്പം ഇന്നലെയാണ് തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് അതിര്‍ത്തി കടന്ന് കുമളിയിലെത്തിയത്. അതും പനിയുള്‍പ്പെടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം. പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ബയോളജിസ്റ്റായ അനൂപും ഭാര്യ ഗായത്രിയും എതാനും നാളുകളായി മധുരയിലെ താമസത്തിന് ശേഷം തിരികെ മടങ്ങിയപ്പോഴാണ് പ്രിയപ്പെട്ട വളര്‍ത്തുനായയും ഒപ്പം ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: