ലണ്ടന്‍: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗകാരയ്ക്ക് ഒരു വര്‍ഷം കൂടി മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) അധ്യക്ഷസ്ഥാനത്ത്് തുടരാനായേക്കും. സംഗക്കാരയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടിയേക്കുമെന്ന് എംസിസി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് സംഗക്കാര എംസിസി പ്രസിഡന്റായി സ്ഥാനമേറ്റത്. ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ എംസിസി പ്രസിഡന്റാണ് സംഗക്കാര. ജൂണ്‍ 24 ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ സംഗക്കാരയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. 2021 സെപ്തംബര്‍ മുപ്പത് വരെ കാലാവധി നീട്ടിയേക്കുമെന്നാണ് സൂചന.
സാധാരണയായി എംസിസി പ്രസിഡന്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. അസാധാരണമായ സാഹചര്യങ്ങളില്‍ നേരത്തെ ലോഡ് ഹോക്ക് (1914-18), സ്റ്റാന്‍ലി ക്രിസ്റ്റോഫേഴ്സന് (1939-45) എന്നിവരുടെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: