പാഠം 46
നദ്യഃ സര്‍വ്വാഃ പ്രസൃത്യാന്തേ സാഗരം
പ്രവിശന്തി നു
(പുഴയെല്ലാം ഒഴുകിച്ചെന്ന് സമുദ്രത്തിലല്ലേ ചേരുന്നത്?)
ചത്വാരഃ അന്ധാഃ ഏകദാ ഗജം ദ്രഷ്ടും അഗച്ഛന്‍. തേഷാം സംഭാഷണം പഠന്തു.
(നാലന്ധന്മാര് ഒരിക്കല്‍ ആനയെ കാണാന്‍ പോയി. അവര്‍ പറയുന്നത് വായിക്കൂ.)
പ്രഥമഃ (പുച്ഛം ഗൃഹീത്വാ) മിത്രാണി! ഗജഃ മാര്ജനീ ഇവ ഭവതി. (കൂട്ടുകാരേ! ആന ചൂലുപോലെയാണ് )
ദ്വിതീയഃ (പാദം ഗൃഹീത്വാ ) ന ന.. ഗജഃ സ്ഥംഭഃ ഇവ വര്‍ത്തതേ. അഹം ജാനാമി. (അല്ല .ആന തൂണു
പോലെയാണ്. ഞാനറിഞ്ഞു)
തൃതീയഃ (കര്‍ണം സ്പൃഷ്ട്വാ) അസത്യം, അസത്യം ഗജഃ ശൂര്പ ഇവ വിലസതി. (തെറ്റാണ് തെറ്റാണ് ആന മുറം പോലെയാണ് .പരന്നതാണ്)
ചതുര്‍ത്ഥഃ തദപി ന സാധു. നാംഗീകരോമി ഗജഃ മുസലഃ ഇവ പ്രതിഭാതി (അതും ശരിയല്ല. ഞാന്‍ സമ്മതിക്കില്ല. ആന ഉലക്ക പോലെയാണ്)
സാരാംശം
ഏവം ഖലു മഹാചാരൈ്യഃ
ധര്മ്മമാര്ഗവിധായിഭിഃ
ഈശ്വരഃ സര്‍വ്വകാലേഷു
യഥാ ജ്ഞാതഃ പ്രകീര്‍ത്തിതഃ
(ഇങ്ങനെ മഹാത്മാക്കള്‍, ധര്‍മ്മ മാര്‍ഗത്തെ പറയുന്നവര്‍ ,ഈശ്വരനെപ്പറ്റി, ആത്യന്തികമായ സത്യത്തെപ്പറ്റി അറിയുന്നതു പോലെ കീര്‍ത്തിച്ചിട്ടുണ്ട്)
സച്ചിദാനന്ദ സംപ്രാപ്തൈ്യ
മാര്ഗാഃ സന്തി മതാനി നഃ
നദ്യഃ സര്‍വ്വാഃ പ്രസൃത്യാന്തേ
സാഗരം പ്രവിശന്തി നു
(പരമമായ ആനന്ദം ലഭിക്കാന്‍ (മോക്ഷം നേടാന്‍) നമുക്ക് വിവിധ മാര്‍ഗങ്ങളുണ്ട്. പുഴയെല്ലാം ഒഴുകിചെന്ന് സമുദ്രത്തിലല്ലെ ചേരുന്നത്.)
(ധര്‍മ്മസാഗരം ഡോ. പി.കെ.നാരായണപിള്ള)
പ്രതികരിക്കാൻ ഇവിടെ എഴുതുക: