കൊച്ചി: മീന്‍പിടിത്തം കഴിഞ്ഞെത്തുന്ന സംസ്ഥാനത്തെ ലാന്‍ഡിങ് സെന്ററുകള്‍ കൊറോണ ഹോട്സ്പോട്ടുകളുമായുള്ള സാമീപ്യം വ്യക്തമാക്കുന്ന ഓണ്‍ലൈന്‍ ഡേറ്റാബേസ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പുറത്തിറക്കി.
കൊറോണ ഹോട്സ്പോട്ടുകളുമായുള്ള ദൂര പരിധിക്കനുസരിച്ച് കേരളത്തിലെ മൊത്തം 156 ഫിഷ് ലാന്‍ഡിങ്് സെന്ററുകളെ വിവിധ നിറ വ്യത്യാസങ്ങളില്‍ തരംതിരിച്ച ജിഐഎസ് (ഭൂവിവര വിനിമയ സാങ്കേതികവിദ്യ) ഡേറ്റാബേസാണ് സിഎംഎഫ്ആര്‍ഐ തയ്യാറാക്കിയത്. സിഎംഎഫ്ആര്‍ഐയുടെ വെബ്സൈറ്റില്‍ (ംംം.രാളൃശ.ീൃഴ.ശി) ഇന്‍ഫോഗ്രാഫിക്സ് വിഭാഗത്തില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ ഡേറ്റബേസിലൂടെ ഓരോ ലാന്‍ഡിങ്് സെന്ററുകളും ഹോട്സ്പോട്ടുകളുമായി എത്ര അടുപ്പമുണ്ടെന്ന് മനസിലാക്കാം.
വിവിധ വിഭാഗങ്ങളായാണ് ലാന്‍ഡിങ്് സെന്ററുകളെ തരംതിരിച്ചിട്ടുള്ളത്. ഹോട്സ്പോട്ടിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ വരുന്നതാണ് ആദ്യവിഭാഗം. സംസ്ഥാന സര്‍ക്കാറിന്റെ ഹോട്സ്പോട്ടുകളുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 17 ലാന്‍ഡിങ് സെന്ററുകള്‍ ഈ ഗണത്തിലാണ് പെടുന്നത്. തിരുവനന്തപുരം (2), എറണാകുളം (3), കോഴിക്കോട് (2), കണ്ണൂര്‍ (4), കാസര്‍കോട് (6) എന്നീ ജില്ലകളിലാണ് ഇവ ഉള്പെടുന്നത്. സുരക്ഷാ മുന്‍കരുതലുകള്‍ക്ക് അതീവപ്രാധാന്യം നല്‍കേണ്ട കേന്ദ്രങ്ങളാണ് ഇവ. ഹോട്സ്പോട്ടുകളില്‍ നിന്ന് മൂന്ന് മുതല്‍ അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള ലാന്‍ഡിങ് സെന്ററുകളാണ് രണ്ടാം വിഭാഗത്തിലുള്ളത്. ഈ ഗണത്തില്‍ പെടുന്ന 12 ലാന്‍ഡിങ്് സെന്ററുകളാണ് നിലവിലുള്ളത്. അഞ്ച് മുതല്‍ 10 വരെ കിലോമീറ്റര്‍ പരിധിയില്‍ വരുന്ന അടുത്ത വിഭാഗത്തില്‍ നിലവിലെ ഹോട്സ്പോട്ട് കണക്കനുസരിച്ച് 39 ഫിഷ് ലാന്‍ഡിങ്് സെന്ററുകളാണുള്ളത്.
സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിടുന്ന ഹോട്സ്പോട്ട് സംബന്ധിച്ച വിവരങ്ങളാണ് സിഎംഎഫ്ആര്‍ഐ അവലംബിച്ചിട്ടുള്ളത്. ഹോട്സ്പോട്ടുകളുടെ നിര്‍ണയത്തില്‍ മാറ്റംവരുന്നതിനനുസരിച്ച് സിഎംഎഫ്ആര്‍ഐ ഈ ഡേറ്റബേസിലും മാറ്റം വരുത്തും. മത്സ്യമേഖലയിലെ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ജിഐഎസ് ഡേറ്റബേസ് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷയെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന് പറഞ്ഞു.
സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞരായ ഡോ. ജെ. ജയശങ്കര്‍, ഡോ. ഷെല്‍ട്ടണ്‍ പാദുവ, ഡോ. സി. രാമചന്ദ്രന്, ഡോ. എം.എ. പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് ജിഐഎസ് ഡേറ്റാബേസ് വികസിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: