ന്യൂദല്‍ഹി: രാജ്യത്ത് െകാറോണ ബാധിതരുടെ എണ്ണം 476,000 കവിഞ്ഞു. 14,182 പേര് രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 195 പേരാണ്. രാജ്യത്ത് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1694 ആയി ഉയര്‍ന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് രോഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 15,500 കടന്നു. 617 പേരാണ് ഇവിടെ മരിച്ചത്. ഗുജറാത്തില്‍ ഇതുവരെ 6245 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ദല്‍ഹി (5104), തമിഴ്നാട് (4085), രാജസ്ഥാന് (3158) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
ഇതോടൊപ്പം ദല്‍ഹിയില്‍ കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവിടെ തീവ്ര ബാധിത മേഖലകളുടെ എണ്ണം കുറഞ്ഞു. കണ്ടെയ്ന്മെന്റ് പട്ടികയില്‍ നിന്ന് മൂന്ന് മേഖലകളെ കൂടി ഒഴിവാക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി.
സൈനികാശുപത്രിയില്‍ 24 പേര്‍ക്ക് കൊറോണ
ദല്‍ഹിയിലെ കരസേനാ ആശുപത്രിയില്‍ 24 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരില്‍ സൈനികരും വിരമിച്ച സൈനികരുമുണ്ട്.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ 45 സുരക്ഷാ സൈനികര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരില്‍ 43 പേരും ദല്‍ഹിയില്‍ ആഭ്യന്തര സുരക്ഷ ഡ്യൂട്ടിയിലുള്ളവരും രണ്ടുപേര്‍ ദല്‍ഹി പോലീസിനൊപ്പം ക്രമസമാധാന പാലനം നടത്തുന്നവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: