ന്യൂദല്‍ഹി: ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിനാണ് നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഓഫ് സ്പിന്നറെന്ന് ഇന്ത്യയുടെ മുന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ടീമിലെ ഏക സ്പിന്നര്‍ സ്ഥാനത്തിനായി ഇരുവരും നടത്തിയിരുന്ന ആരോഗ്യപരമായ മത്സരം മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു.
ഞങ്ങള്‍ക്ക പരസ്പരം അസൂയയുണ്ടായിരുന്നെന്ന് ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതൊന്നും ശരിയായിരുന്നില്ല, ഇന്‍സ്റ്റഗ്രാമില്‍ അശ്വിനുമായുള്ള ലൈവ് ചാറ്റില്‍ ഹര്ഭജന് സിങ് പറഞ്ഞു.
നിലവില്‍ അശ്വിനാണ് ലോകത്തെ ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍. ഓസീസിന്റെ നഥാന്‍ ലിയോണും മികച്ച സ്പിന്നറാണ്. കായികക്ഷമത നിലനിര്‍ത്തണമെന്നാണ് എനിക്ക് അശ്വിനോട് പറയാനുള്ളത്. കൂടുതല്‍ ക്രിക്കറ്റ് കളിച്ച് ലോകത്തെ വിക്കറ്റ് വേട്ടക്കാരില്‍ അശ്വിന് മുന്നിലെത്താന്‍ ആശംസിക്കുന്നു, സിങ് വെളിപ്പെടുത്തി.
ഇന്ത്യക്കായി അശ്വിന് 71 ടെസ്റ്റ്് കളിച്ചു. 365 വിക്കറ്റും സ്വന്തമാക്കി. 25.43 ശതമാനമാണ് ശരാശരി. 111 ഏകദിനങ്ങളില്‍ 150 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 32.91 ശതമാനമാണ് ശരാശരി. 46 ടി 20 മത്സരങ്ങളും കളിച്ചു. 52 വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: