വടകര: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ തിരുവനന്തപുരത്ത് നിന്നും ആംബുലന്‍സില്‍ വടകരയില്‍ എത്തിയ സംഘം പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ശിവജിത്ത് (22), ബബീഷ് (48), ഉണ്ണി അല്‍ഫോന്‍സ് (29) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ലോക്ക്ഡൗണ്‍ ലംഘനത്തിനും ആംബുലന്‍സ് ദുരുപയോഗത്തിനും ഇവര്‍ക്കെതിരെ കേസെടുത്തു.
ചൊവാഴ്ച പുലര്‍ച്ചെ മുതല്‍ ആംബുലന്‍സ് വടകര, ചോറോട് മേഖലയില്‍ കറങ്ങുകയായിരുന്നു. രാവിലെ ചോറോട് മാങ്ങോട്ടുപാറ കുട്ടൂലി പാലത്തിനു സമീപത്തു നിന്ന് ആംബുലന്‍സ് കഴുകുന്നത് കണ്ട് സംശയിച്ച നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി വാഹനം കസ്റ്റഡിയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്തതില്‍ അസ്വാഭാവികതയില്ലെന്നു പറഞ്ഞ് വിട്ടയച്ചു. പുത്തൂരിലെ ഒരു രോഗിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ വന്നതാണെന്നായിരുന്നു ഇവര്‍ പോലീസിനെ അറിയിച്ചത്.
പിന്നീട് പൂവാടന്‍ഗേറ്റിനു സമീപത്തെ റോഡരികില്‍ ആംബുലന്‍സ് നിര്‍ത്തിയിട്ടത് കണ്ട റവന്യു സംഘമാണ് പോലീസിനെ വീണ്ടും അറിയിച്ചത്. കുരിയാടിയിലെ പെണ്‍കുട്ടിയെ തേടി എത്തിയതാണെന്ന മറുപടിയാണ് പോലീസിന് കിട്ടിയത്. ലോക്ക്ഡൗണ്‍ ലംഘനത്തിനും ആംബുലന്‍സ് ദുരുപയോഗത്തിനും ഇവര്‍ക്കെതിരെ വടകര പോലീസ് കേസ് എടുത്തു. പോലീസ് കാട്ടിയ അനാസ്ഥയില്‍ രോഷവുമായി മാങ്ങോട്ടുപാറ നിവാസികള്‍ രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: