സാവോപോളോ: കൊറോണ(കൊവിഡ് 19) വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളിലൊന്നായിട്ടും അതില്‍ ആശങ്കപ്പെടാതെ ഫുടബോള്‍ മത്സരം നടത്തണമെന്ന വാശിയുമായി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബൊല്‍സൊനാരോ. മരണനിരക്ക് കുത്തനെ ഉയരുന്നതിനാല്‍ ആമസോണ്‍ വനത്തില്‍ വരെ കൂട്ടശവക്കുഴികള്‍ നിര്‍മിക്കേണ്ട ഗതികേടിലാണ് ഇവിടുത്തുകാര്‍. എന്നിട്ടും പ്രസിഡന്റിന് ജനങ്ങളുടെ ജീവന്‍വെച്ച് പന്താടാനാണ് മോഹം.
നിര്‍ണായകമായ സമയമായിരുന്നിട്ടും ജനപ്രിയനായിരുന്ന ആരോഗ്യമന്ത്രിയെ വരെ പുറത്താക്കി വിചിത്രമായ സ്വഭാവമാണ് പ്രസിഡന്റ് കാട്ടുന്നത്. പ്രസിഡന്റിന്റെ അനാവശ്യ ഇടപെടലുകളെ തുടര്‍ന്ന് നിയമകാര്യമന്ത്രി രാജിവച്ചു. കൊവിഡിനെതിരെ പോരാടുന്ന ഗവര്‍ണര്‍മാരെയെല്ലാം സ്ഥിരം വിമര്‍ശിക്കുന്നതാണ് ബൊല്‍സൊനാരോയുടെ മറ്റൊരു വിനോദം. പ്രസിഡന്റിന്റെ വിചിത്ര സ്വഭാവത്തിനെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അതും ബൊല്‍സൊനാരോയ്ക്ക് വിഷയമല്ല.
കൊവിഡ് ശക്തമാകുന്നതിലല്ല, മറിച്ച് രാജ്യത്ത് ഫുട്ബോള്‍ മത്സരം നടക്കാത്തതാണ് ഇപ്പോള്‍ ബൊല്‍സൊനാരോയ്ക്ക് വിഷമം. രാജ്യത്ത് നിറുത്തി വച്ചിരിക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കണമെന്നാണ് ബൊല്‍സൊനാരോ പറയുന്നത്. ഫുട്ബോള്‍ താരങ്ങള്‍ക്ക് നല്ല ശാരീരിക ക്ഷമതയുണ്ടായതിനാല് കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് ബൊല്‍സൊനാരോയുടെ കണ്ടുപിടുത്തം.
ബ്രസീലിലെ ഫുട്ബോള്‍ ടൂര്‍ണമെന്റുകളെല്ലാം മാര്‍ച്ച് 15 മുതല്‍ നിറുത്തി വച്ചിരിക്കുകയാണ്. വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ ബ്രസീല്‍ അതിഭീകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് ആരോഗ്യവിദഗ്ദര് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടെയിലാണ് ഫുട്ബോള്‍ ക്ലബുകളും തൊഴിലില്ലായ്മയുടെ വക്കിലാണെന്നും കളിക്കളത്തിലേക്ക് മടങ്ങിയെത്താനാഗ്രഹിക്കുന്ന നിരവധി കളിക്കാരുണ്ടെന്നും ബൊല്‍സൊനാരോ പറയുന്നത്. റേഡിയോ ഗൈ്വബയ്ക്ക് നല്കിയ അഭിമുഖത്തിനിടെയാണ് കായിക താരങ്ങളായതിനാല്‍ ഫുട്ബോള്‍ കളിക്കാര്‍ കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ബൊല്‍സൊനാരോ പറഞ്ഞത്.
കാണികളില്ലാതെ മത്സരങ്ങള്‍ തുടങ്ങാനുള്ള ആലോചനയിലാണ് ബൊല്‍സൊനാരോ. എന്നാല്‍ കളിക്കാര്‍ അതിന് തയാറാകുന്നില്ലെന്ന് ബൊല്‍സൊനാരോ തന്നെ പറയുന്നുമുണ്ട്. ഫുട്ബോള്‍ മത്സരങ്ങള്‍ തുടങ്ങേണ്ടത് തന്റെ മാത്രം ആഗ്രഹമല്ലെന്നും ബൊല്‍സൊനാരോ ചൂണ്ടിക്കാട്ടുന്നു. 101,826 പേര്‍ക്കാണ് ബ്രസീലില്‍ ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചത്. 7,051 പേര് ഇതേവരെ മരിച്ചതായി ഔദ്യോഗിക രേഖകളില്‍ പറയുന്നു. ഇന്നലെ മാത്രം 4,588 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: