ന്യൂദല്‍ഹി: ഭാരതം പോലെ വികസന പാതയില്‍ ചലിക്കുന്ന രാജ്യത്തില്‍ എറ്റവും സജീവമായ വിപണികളില്‍ ഒന്നാണ് വാഹന വിപണി. എന്നാല്‍ ഏപ്രില്‍ മാസത്തെ വിപണികണക്കുകള് നമ്മെ ഞെട്ടിക്കുന്നതാണ്. രണ്ടു ലക്ഷം യൂണിറ്റിനുമേലെ ഒരോ മാസവും കച്ചവടം നടന്നുകൊണ്ടിരുന്ന കാര്‍ വിപണിയില്‍ കൊറോണ വൈറസ് ബാധയും അതിനോടനുബന്ധിച്ചുള്ള ലോക്ഡൗണും കാരണം വില്‍പ്പന പൂജ്യത്തിലൊതുങ്ങി. മാര്‍ച്ച് 25ന് ആരംഭിച്ച ലോക്ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മാസം മുഴുവന്‍ ഡീലര്‍ഷിപ്പുകള്‍ പൂട്ടിക്കിടന്നതാണ് ഏപ്രിലിലെ വാഹന വില്പന പൂര്‍ണമായും നിലക്കാന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ വാഹന വിപണിയില്‍ ഇത് ആദ്യമായാണ് ഒരു യൂണിറ്റുപോലും വില്‍ക്കാതെ ഒരുമാസം കടന്നുപോക്കുന്നത്. വാഹനങ്ങളുടെ വിപണിക്ക് പുറമെ ഉല്‍പ്പാദനവും ലോജിസ്റ്റിക്സും നിശ്ചലാവസ്ഥയിലായി. മാര്‍ച്ച് 25നു വാഹന നിര്‍മാണശാലകള്‍ പ്രവര്‍ത്തനം നിര്‍ത്തി, ഒപ്പം വില്‍പ്പനശാലകളും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം ഇന്ത്യയിലെ കാര്‍ വിപണിയിലെ ഒന്നാമനായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വിറ്റഴിച്ചത് 1,31,385 യുണിറ്റാണ്. പതിനാല് കമ്പനികളിലുടെ രാജ്യത്ത് ആകെ വിറ്റത് 2,45,547 യുണിറ്റുകളുമാണ്. 2019 ഏപ്രിലുമായി താരതമ്യം ചെയ്താല്‍ കൃത്യം 100% ഇടിവാണ് കാര്‍ വിപണിയില്‍ സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാകും.
അതേസമയം ഈ പ്രതികൂലാവസ്ഥയിലും കഴിഞ്ഞ മാസം 91 യൂണിറ്റുകള്‍ വിറ്റതായി ഇരുചക്രവാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു. ലോക്ക് ഡൗണിന്റെ ഫലമായി ആഭ്യന്തര വിപണി പൂര്‍ണമായും നിശ്ചലമായിരുന്നെങ്കിലും കയറ്റുമതി മുടക്കമില്ലാതെ തുടരാന്‍ വാഹന നിര്‍മാതാക്കള്‍ക്കു സാധിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് 632 കാറുകളാണു മാരുതി സുസുക്കി കയറ്റുമതി ചെയ്തത്. ഹ്യുണ്ടേയ് മോട്ടോറിന്റെ 1,341 കാറുകള്‍ ചെന്നൈയില്‍ നിന്നും കയറ്റുമതി ചെയ്തു. മൂന്നാം ഘട്ടലോക്ഡൗണിന് രാജ്യത്ത് നടപ്പിലാകുന്നുണ്ടെങ്ങിലും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. ഇത് സംബന്ധിച്ച് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടൊകോര്പ്പ് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: