കണ്ണൂര്‍: ഫേസ്ബുക്ക് വഴി ഒരു ക്യാംപെയ്ന് സംഘടിപ്പിച്ച ഡിവൈഎഫ്ഐക്ക് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളി. ദിവസങ്ങള്‍ക്കു മുന്‍പാണ് ഡിവൈഎഫ്ഐ പെരിങ്ങത്തൂര്‍ മേഖലകമ്മിറ്റി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അച്ഛനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്യുക എന്ന ക്യാംപെയ്ന് തുടക്കമായത്. കണ്ണൂര്‍ പ്രദേശങ്ങളില്‍ നിന്നടക്കം നിരവധി പേര് ക്യാംപെയിന്റെ ഭാഗമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍, ഈ ക്യാംപെയ്നിന്റെ ഭാഗമായി രണ്ടാമത് എന്‍ട്രിയായി ലഭിച്ചത് ആകട്ടെ സിപിഎമ്മിന്റെ അതിക്രൂര കൊലപാതകമായ ടി.പി. ചന്ദ്രശേഖരന്റെ കൊലക്കേസിലെ പ്രതി മുഹമ്മദ് ഷാഫി തന്റെ പിതാവിനൊപ്പം നില്ക്കുന്ന ചിത്രം. ഇതോടെ, ക്യാംപെയ്നിന്റെ രൂപം മാറി. കേരളം നടുങ്ങിയ ടി.പി ചന്ദ്രശേഖരന് വധത്തിന് ഇന്ന് 8 വര്‍ഷം പൂര്‍ത്തിയാവുകയാണ്. കൊലക്കേസ് പ്രതിയുടെ ചിത്രം മത്സരത്തിന്റെ ഭാഗമയാതോടെ ടി.പി. ചന്ദ്രശേഖരന്റേയും മകന്റേയും ചിത്രങ്ങള്‍ കമന്റുകളായി ഡിവൈഎഫ്ഐയുടെ പേജില്‍ വന്നു നിറഞ്ഞു. ഇതോടെ ഷാഫിയുടേയും പിതാവിന്റേയും ചിത്രമടങ്ങിയ പോസ്റ്റ് മുക്കി ഡിവൈഎഫ്ഐയുടെ പേജ് കൈകാര്യം ചെയ്യുന്നവര്‍ തടിയൂരി. ഇതിലും പ്രതിഷേധം അടങ്ങാതെ ഡിവൈഎഫ്ഐയുടെ ക്യാംപെയിന്റെ ഭാഗമായി വരുന്ന എല്ലാ ചിത്രങ്ങളുടേയും താഴെ ടിപിയുടേയും മകന്റേയും ചിത്രങ്ങള്‍ വന്നു നിറയുകയാണ് പ്രതികളുടെ വഴിവിട്ട പരോള്‍ അടക്കമുള്ള വിഷയങ്ങളോടെ ടിപി വധം ഇന്നും രാഷ്ട്രീയചര്‍ച്ചകളില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: