ഉള്ളിയേരി: ലോക്ഡൗണിന് ശേഷം നടക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളെഴുതുന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ജില്ലയില്‍ ഒരു ലക്ഷം മാസ്ക്കുകള്‍ നിര്‍മ്മിച്ചു നല്‍കും. പുനരുപയോഗത്തിനു സാധിക്കുന്ന കോട്ടണ്‍ തുണികൊണ്ടാണ് മാസ്ക്കുകള്‍ നിര്‍മ്മിക്കുന്നത്. ഇതിനുവേണ്ട തുണി പ്രാദേശികമായി കുട്ടികളും പ്രോഗ്രാം ഓഫീസറും ചേര്‍ന്ന് സംഘടിപ്പിക്കുന്നു.
ഒരു വളണ്ടിയര്‍ സ്വന്തം വീട്ടിലിരുന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെ 10 മാസ്ക്കുകളാണ് നിര്‍മ്മിക്കുന്നത്. ഇങ്ങനെ ഒരു എന്‍ എസ്എസ് യൂണിറ്റില്‍ നിന്നും 1000 മാസ്ക്കുകള്‍ നിര്‍മിക്കും.
ജില്ലയിലെ 13500 വളണ്ടിയര്‍മാര്‍ പദ്ധതിയുടെ ഭാഗമാവും. രോഗബാധ ഏല്ക്കാതെ കുട്ടികള്‍ പരീക്ഷ പൂര്‍ത്തിയാക്കുന്നതിനായി സ്കൂള്‍ അധികാരികളും പിടിഎയും പൊതു സമുഹവും മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് എന്‍എസ്എസ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: