ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്മീരിലെ ഹന്ദ്വാരയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രധാനിയായ കമാന്ററെ. പാകിസ്ഥാന്‍ പൗരനായ ലഷ്‌കര്‍ കമാന്റര്‍ ഹൈദറിനെയും കൂട്ടാളിയെയുമാണ് എട്ടുമണിക്കൂര്‍ നീണ്ടുനിന്ന പേരാട്ടത്തിനൊടുവില്‍ സൈന്യം വധിക്കുകയായിരുന്നു.
ഹന്ദ്വാര ചാഞ്ച്മുല്ലയില്‍ തീവ്രവാദികള്‍ കുടുംബത്തെ ബന്ദിയാക്കി എന്ന വിവരത്തെ തുടര്‍ന്ന് സൈന്യം സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ഹൈദറിനെയും കൂട്ടാളിയെയും സൈന്യം വധിക്കുകയായിരുന്നു.
ഏറ്റുമുട്ടലില്‍ ഒരു കേണലും മേജറും ഉള്‍പ്പെടെ 4 സൈനികര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യു സംഭവിച്ചു. രാഷ്‌ട്രീയ റൈഫിള്‍സിലെ കേണല്‍ അശുതോഷ് ശര്‍മ, മേജര്‍ അനൂജ് സൂഡ്, നായിക് രാജേഷ് കുമാര്‍, ലാന്‍സ് നായിക്ക് ദിനേഷ്, ജമ്മുകാശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഷക്കീല്‍ അഹമ്മദ് ഖ്വാസി എന്നിവരാണ് മരണപ്പെട്ടത്.
രാജ്യത്ത് കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സൈനിക വിഭാഗങ്ങള്‍ സംയുക്തമായി മാര്‍ച്ച് പാസ്റ്റ് നടത്തിയിരുന്നു. ആശുപത്രികള്‍ക്ക് മുകളിലൂടെ കോപ്റ്ററുകളില്‍ പുഷ്പ വൃഷ്ടിയും നടത്തി. രാജ്യത്തെ സിവിലിയന്‍ മേഖലകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിക്കുമ്പോള്‍ അതേസമയം രാജ്യത്തിന്റെ മറ്റൊരുഭാഗത്ത് തീവ്രവാദത്തിനെതിരായ പോരാട്ടത്തിലുമായിരുന്നു ഇന്ത്യന്‍ സൈന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: