ഭുവനേശ്വര്‍: ’24 മണിക്കൂറും ഞാന്‍ ഉണ്ടാകും. എന്ത് അത്യാവശ്യത്തിനും സംസ്ഥാനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എന്നെ വിളിക്കാം’. സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണ് ഇത്. അക്ഷരം പ്രതി ഈ വാക്കുകള്‍ ജനങ്ങള്‍ക്കായി പാലിക്കുകയും മോദി ചെയ്തു.
അര്‍ധരാത്രി പരിശോധന കിറ്റുകള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ലഭിച്ച ഫോണ്‍ കോളാണ് സംഭവങ്ങളുടെ തുടക്കം. കോവിഡ് വ്യാപനം മൂലം സ്ഥിതി രൂക്ഷമായികൊണ്ടിരിക്കുന്ന ഒഡീഷയിലേക്ക് മുംബൈയില്‍ കുടുങ്ങിയ പരിശോധന കിറ്റുകള്‍ അടിയന്തിരമായി എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ് മോദിയെ ഫോണ്‍ വിളിച്ചത്.
രാവിലെ തന്നെ കിറ്റുകള്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ആറു മണിക്കൂറിനുള്ളില്‍ കിറ്റുകള്‍ എത്തണമെന്നാണോ താങ്കള്‍ പറയുന്നതെന്നും പ്രധാനമന്ത്രിയുടെ തിരിച്ചു ചോദിച്ചു. അതെ എന്ന് ഉത്തരം. പിന്നെ ഒരുനിമിഷം പോലും കളയാതെ അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.
കിറ്റുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ആവശ്യമായ രേഖകള്‍ നിമിഷ നേരംകൊണ്ട് തയാറായി. ബന്ധപ്പെട്ട അധികാരികളിലേക്ക് ഉത്തരവ് ഫാക്സ് അയച്ചു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട മഹാരാഷ്ട്രയിലെ നാസിക് വിമാനത്താവളം അടിയന്തിരമായി തുറന്നു. ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ എത്തി കുടുങ്ങി കിടന്ന പരിശോധന കിറ്റുകള്‍ സംസ്ഥാനത്തേയ്ക്ക് എത്തിച്ചു നല്‍കുകയായിരുന്നു.
വാക്ക് പാലിച്ചു. നേരം പുലരും മുമ്പ് തന്നെ വ്യോമസേനാ വിമാനങ്ങള്‍ ഒഡീഷയിലേക്ക് പറന്നെത്തി. അതിരാവിലെ തന്നെ ഒഡീഷ സര്‍ക്കാര്‍ വാഹനങ്ങള്‍ അയച്ച് പരിശോധനാ കിറ്റുകള്‍ കൈപ്പറ്റി. ആവശ്യമായ സ്ഥലങ്ങളിലേക്ക് കിറ്റുകളുമായി വാഹനങ്ങള്‍ പുറപ്പെടുകയും ചെയ്തു.
കൊറോണ കാലത്ത് രാഷ്ട്രീയത്തിനും എല്ലാം അതീതമാണ് രാജ്യത്തിന്റെ ഒത്തൊരുമ. ഇതിനു മുന്നില്‍ കൊറോണ വൈറസിന് മുട്ടുമടക്കുകയല്ലാതെ നിവൃത്തിയില്ല. കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ രാജ്യം പോരാടി വിജയിക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: