Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൈന്യത്തിന്റെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍; കോവിഡ് ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പ വൃഷ്ടി നടത്തി വ്യോമസേന

ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് വ്യോമസേന പറന്നത്. കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് മുകളിലൂടെ പറന്നുയര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരോടുള്ള സ്‌നേഹവും ബഹുമാനവും സൂചിപ്പിച്ച് അവര്‍ക്കുനേരെ പൂക്കള്‍ വിതറി.

Janmabhumi Online by Janmabhumi Online
May 3, 2020, 11:26 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം. രാജ്യത്തെ വിവിധ കോവിഡ് ആശുപത്രികള്‍ക്കു മുകളിലായി വ്യോമസേന പുഷ്പവൃഷ്ടി സ്‌നേഹാദരവുകള്‍ അറിയിച്ചത്.  

കൊറോണ മുന്നണി പോരാളികള്‍ക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും ആദരമര്‍പ്പിച്ചു കൊണ്ട് ദല്‍ഹിയിലെ രാജ്പഥിന് മുകളിലൂടെ വ്യോമസേനയുടെ ഫ്‌ളൈപാസ്റ്റ് നടന്നു. ഹരിയാനയിലെ പഞ്ച്കുളയിലുള്ള സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ഇന്ത്യന്‍ സൈന്യം സംഘടിപ്പിച്ച ബാന്‍ഡ് മേളവും ശ്രദ്ധേയമായി. 

ഈ പ്രതിസന്ധി ഘട്ടത്തിലും അക്ഷീണരായി പ്രവര്‍ത്തിക്കുന്ന പോലീസ് സേനക്ക് ആദരവര്‍പ്പിച്ചുകൊണ്ട് ദല്‍ഹിയിലെ പോലീസ് യുദ്ധ സ്മാരകത്തില്‍ വ്യോമസേന പുഷ്പവൃഷ്ടി നടത്തി. 

സൈന്യ വിഭാഗങ്ങള്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ എത്തി ആദരവ് അറിയിച്ചു.  ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച്  കൊണ്ടാണ് വ്യോമസേന പറന്നത്. കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് മുകളിലൂടെ പറന്നുയര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരോടുള്ള സ്‌നേഹവും ബഹുമാനവും സൂചിപ്പിച്ച് അവര്‍ക്കുനേരെ പൂക്കള്‍ വിതറി.

വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മിഗ് യുദ്ധ വിമാനങ്ങളുമാണ് ഫ്‌ളൈപാസ്റ്റില്‍ പങ്കെടുത്തത്. ഇതോടൊപ്പം  സേനയുടെ ബാന്‍ഡ് മേളവും വിവിധയിടങ്ങളില്‍ നടക്കും. ആദരസൂചകമായി നാവിക സേന കപ്പലുകള്‍ വൈകുന്നേരം ദീപാലൃതമാക്കും. ദീപാലംകൃതമാക്കുന്നതിന്റെ റിഹേഴ്സല്‍ ഇന്നലെ മുംബൈയില്‍ നാവിക സേന നടത്തിയിരുന്നു.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ പ്രഖ്യാപിച്ച പ്രകാരമാണ് ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാനങ്ങളും യാത്രാ വിമാനങ്ങളും ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറന്നത്. ഫ്ളൈപാസ്റ്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്വാഗതം ചെയ്തിരുന്നു.  

വിവിധയിടങ്ങളില്‍ പുഷ്പ വൃഷ്ടി നടത്തി. രാവിലെ 9നും 10നുമിടക്ക് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ആശുപത്രികള്‍ക്കു മുകളിലാണ് വ്യോമ സേനയുടെ പുഷ്പവൃഷ്ടി നടത്തിയത്. ഇറ്റാനഗര്‍, ഗുവാഹത്തി, ഷില്ലോങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 10.30നാണ് വ്യോമ സേന പുഷ്പവൃഷ്ടി നടന്നത്. കൊറോണക്കെതിരേയുള്ള ആരോഗ്യരംഗത്തെയും പോലീസിലെയും പോരാളികള്‍ക്ക് സേന ഗുവാഹത്തിയില്‍ ബാന്‍ഡ് മേളവും നടത്തുന്നുണ്ട്.
 

കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിനും ജനറല്‍ ആശുപത്രിക്കും മുകളിലാണ് വ്യോമസേനയുടെ പുഷ്പവൃഷ്ടിയുണ്ടാവുക. കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരെ സേന ആദരിച്ചു.

Tags: indian armyവ്യോമസേനമോഡിബിപിന്‍ റാവത്ത്covidനാവിക സേനCoronaഫ്‌ളൈപാസ്റ്റ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹനുമാനെപ്പോലെയാണ് സൈന്യം ആക്രമിച്ചത് , നിരപരാധികളെ കൊന്നവരെ മാത്രമേ ഞങ്ങൾ കൊന്നുള്ളൂ ; രാജ്നാഥ് സിംഗ്

India

ഒരു ഭീകരർക്കും ഞങ്ങളെ തടയാൻ ആകില്ല ; ഭാരത് മാതാ കീ ജയ് , ഹിന്ദുസ്ഥാൻ സിന്ദാബാദ് വിളിച്ച് പഹൽഗാമിലെത്തിയ വിനോദസഞ്ചാരികൾ

India

ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് മമ്മൂട്ടി; ഫേസ്ബുക്കിലെ കവര്‍ ഫോട്ടോ ‘ഓപ്പറേഷൻ സിന്ദൂര്‍’ ആക്കി മോഹൻലാൽ

News

നിന്നെ ഞങ്ങൾ കൊല്ലില്ല , ഇത് മോദിയോട് പോയി പറയണമെന്ന് മതഭീകരൻ ; കൈ നിറയെ മടക്കി കൊടുത്ത് മോദി : പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യയുടെ സംഹാരതാണ്ഡവം

India

” ഇന്ന് പ്രതികാരം ചെയ്ത മോദി സാഹബിനൊപ്പമാണ് ഞങ്ങളുടെ കുടുംബം, ഈ തിരിച്ചടി ഭീകരരെ വേട്ടയാടും”: ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ കുടുംബം

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies