കോഴിക്കോട്: പതിനേഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്ലിം ഭീകരവാദികളുടെ ആസൂത്രിത ആക്രമണത്തിന് വിധേയരായ മാറാടിന്റെ മണ്ണില്‍ വീരബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി. ഉറ്റവരുടെ വിയോഗം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും താങ്ങാന്‍ കഴിയാത്ത കടലോര ഗ്രാമം ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ വീടുകളില്‍ കുടുംബസമേതം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയായിരുന്നു.
സന്തോഷ്, പുഷ്പരാജ് എന്നീ രണ്ടു മക്കള്‍ നഷ്ടപ്പെട്ട തെക്കെത്തൊടി ശ്യാമള, മകള്‍ റീന, ചൊയിച്ചന്റകത്ത് മാധവന്റെ ഭാര്യ ശ്രീമതി, മക്കളായ ബാബു, പ്രേമന്‍, ആവത്താന്‍ പുരയില്‍ ദേവദാസന്റെ ഭാര്യ സൗമിനി, മക്കള്‍ സനാതനന്‍, പ്രഹ്‌ളാദന്‍, ശൈലേന്ദ്രന്‍, പാണിച്ചന്റകത്ത് ഗോപാലന്റെ ഭാര്യ പ്രമീള, മക്കള്‍ പ്രമോദ്, ദീപ, അരയച്ചന്റകത്ത് കൃഷ്ണന്റെ ഭാര്യ പത്മജ, മകന്‍ ശ്യാം കുമാര്‍, സന്ധ്യാശ്യാംകുമാര്‍, തെക്കേത്തൊടി പ്രീജീഷിന്റെ അമ്മ സത്യ, അച്ഛന്‍ ബാബു, അരച്ചയന്റകത്ത് ചന്ദ്രന്‍, ചന്ദ്രന്റെ സഹോദരന്‍ രവി, ശങ്കുണ്ണി എന്നിവരും കുടുംബാംഗങ്ങളും വീടുകളില്‍ ബലിദാനികളുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.
മാറാട് ബലിദാനികളുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ രാവിലെ 9.00 ന് കോഴിക്കോട് ജില്ലയിലെ ആയിരക്കണക്കിന് വീടുകളില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. മാറാട് അരയസമാജം ഓഫീസില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എ. വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണന്‍, അരയസമാജം പ്രസിഡന്റ് എ. കരുണാകരന്‍, അരയസമാജം കാരണവര്‍ ടി. ബാബു, ടി. ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ശ്രദ്ധാഞ്ജലി ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: