കൊച്ചു കൊച്ചു ദേഹാസ്വാസ്ഥ്യങ്ങള്‍ മാറാന്‍ ഡോക്ടറുടെ അരികിലേക്കും ആശുപത്രികളിലേക്കും ഓടേണ്ടതില്ല. നിലവിലെ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും.വരാനിരിക്കുന്നത് മഴക്കാലമാണ്. ത്രിദോഷങ്ങള്‍ ഏറെ അലട്ടാനിടയുള്ള കാലം. അതിനുള്ള പ്രതിവിധി നിങ്ങളുടെ ചുറ്റുവട്ടത്തു തന്നെയുണ്ട്. പറമ്പിലും പാടത്തും പച്ചക്കറിത്തോട്ടത്തിലും തിരഞ്ഞാല്‍ മതി. കൈയിലെത്തും. വീട്ടില്‍ ചെയ്യാവുന്ന ചില നുറുങ്ങു ചികിത്സകളെക്കുറിച്ച്…
* കഫശല്യം: അല്‍പം ചെറുചൂടുവെള്ളത്തില്‍ കുറച്ച് ത്രിഫലാദി ചൂര്‍ണം കലക്കി രാത്രിഭക്ഷണത്തിനു ശേഷം കുടിക്കുക. ഒരു ചെറുനാരങ്ങയുടെ നീരില്‍ മൂന്നോ നാലോ വെളുത്തുള്ളിയും ഒരുകഷ്ണം ഇഞ്ചിയും ചതച്ചെടുത്ത് ചേര്‍ത്ത് ഒരു ഗ്ലാസ്‌വെള്ളത്തില്‍ തിളപ്പിക്കുക. ഇത് അരഗ്ലാസ് പാനീയമാകുന്ന പരുവത്തില്‍ വാങ്ങി തണുത്ത ശേഷം മൂന്നോ നാലോ തവണയായി കുടിക്കണം.
*തലമുടി തഴച്ചു വളരാന്‍: എള്ളെണ്ണ തലയില്‍ തേച്ച് പതിവായി കുളിക്കുക. ഒരു കപ്പ് കറിവേപ്പില നന്നായി കഴുകി ഈര്‍പ്പം പൂര്‍ണമായി മാറ്റിയെടുത്ത് ചതച്ച ശേഷം അത് രണ്ടു കപ്പ് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തണുത്ത ശേഷം തലയില്‍ തേയ്‌ക്കാം.
* ദഹനക്കേടിന്: അല്‍പം ചെറുനാരങ്ങാ നീരും ഇഞ്ചിനീരുമെടുത്ത് ഉപ്പു ചേര്‍ത്ത് കുടിക്കുക.
* ചൂടുകുരുവിന്: കുളിക്കുമ്പോള്‍ ദേഹത്ത് സോപ്പിനു പകരം ഉഴുന്നു പൊടിയോ കടലമാവോ തേച്ച് കുളിക്കുക. അല്‍പം തേങ്ങാപ്പാലെടുത്ത് ചൂടുകുരുവുള്ള ഭാഗത്ത് തേച്ച് 15 മിനുട്ട് കഴിഞ്ഞ് കുളിക്കുക.
പുഴുക്കടി മാറാന്‍: വേപ്പിലയില്‍ മഞ്ഞള്‍ കൂട്ടി വെണ്ണപോലെ അരച്ച് പുഴുക്കടിയുള്ളിടത്ത് തേക്കുക. തുളസിയില അരച്ച് ചെറുനാരങ്ങനീരു ചേര്‍ത്ത് തേക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: