കണ്ണൂർ : ഇരിട്ടി കീഴൂർ കണ്യത്ത് മടപ്പുരക്ക് സമീപം സി പി എം ശക്തി കേന്ദ്രമായ ചാളക്കരയിൽ ബോംബ് സ്ഫോടനം . സി പി എം പ്രവർത്തകന്റെ മൂന്ന് കൈ വിരലുകൾ അറ്റു . ബോംബ് നിർമ്മാണത്തിനിടെ ബോംബ് കയ്യിൽ നിന്നും പൊട്ടിയാണ് സിപിഎം പ്രവർത്തകനായ ഹേമന്തിന്റെ (26 ) കൈവിരലുകൾ ചിന്നിച്ചിതറിയത് .
സിപിഎം കേന്ദ്രത്തിൽ ഇന്ന് രാവിലെ 11 മണിക്ക് സ്ഫോടനം നടന്നത്. എന്നാൽ സംഭവം പോലീസ് അറിയുന്നത് ഒരു മണിക്ക് ശേഷമാണ്. അപ്പോഴേക്കും മുഴുവൻ തെളിവുകളും സിപിഎം പ്രവർത്തകർ നശിപ്പിച്ചു. ഹേമന്തിനെ പാർട്ടിയുടെ സുരക്ഷിത കേന്ദ്രമായ എകെജി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അമ്മിയിൽ നിന്നും ചതഞ്ഞാണ് വിരലുകൾക്ക് പരിക്കുപറ്റിയതെന്ന് സി പി എം സംഘം പ്രചരിപ്പിക്കുകയായിരുന്നു. ശക്തമായ സ്ഫോടനം ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറഞ്ഞു. തുടർന്ന് പോലീസും ഡോഗ് സ്ക്വാഡും നടത്തിയ അന്വേഷണത്തിൽ പൊട്ടിയ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി .
കൊറോണ വൈറസ് വ്യാപനത്തിന്റെ ദുർഘട പ്രതിസന്ധികളിലൂടെ ലോകവും നമ്മുടെ രാഷ്ട്രവും കടന്നു പോകവേ എല്ലാവരും ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കവേ സിപിഎം പ്രവർത്തകർ ബോംബ് നിർമ്മാണ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് ആരോപിച്ചു. അതിന്റെ പ്രത്യക്ഷ തെളിവാണ് ഇന്ന് കോവിഡ് കാലം കഴിയുമ്പോഴേക്കും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ ലക്ഷ്യംവെച്ച് ഇപ്പോഴേ സി പി എം കേന്ദ്രങ്ങളിൽ ബോംബ് നിർമ്മാണം ആരംഭിച്ചു കഴിഞ്ഞതായാണ് ഇതിൽ നിന്നും അനുമാനിക്കേണ്ടത്.
സമാധാനം നിലനിൽക്കുന്ന പ്രദേശങ്ങളിൽ അസ്വസ്ഥത വിതക്കാനേ ഇതുകൊണ്ട് സാധിക്കുകയുള്ളൂ. ഇതിനെതിരെ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇതിന് പിന്നിലുള്ളവരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എം. ആർ. സുരേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: