ന്യൂദല്‍ഹി: മൂന്ന് സേനാമേധാവിമാരും സംയുക്ത സൈനിക മേധാവിയും ഒരു മണിക്കൂറിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ആറിനാണ് സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും കര-നാവിക-വ്യോമസേനാ മേധാവിമാരും മാധ്യമങ്ങളെക്കാണുന്നത്. ഇത് രാജ്യത്ത് നടക്കുന്ന അത്യപൂര്‍വ്വ നടപടിയാണ്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ തലനായ ബിപിന്‍ റാവത്ത് ഇതാദ്യമായാണ് സേനാമേധാവിമാര്‍ക്കൊപ്പം മാധ്യമങ്ങളെ കാണുന്നത്.
പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ ഭാരതത്തിന്റെ സൈനിക വിഭാഗങ്ങള്‍ നടപടി തുടങ്ങിയിരുന്നു. ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് ജലാശ്വയും മറ്റ് രണ്ട് യുദ്ധക്കപ്പലുകളുമാണ് ഗള്‍ഫിലേക്ക് തിരിക്കുന്നത്. ഇതിനൊപ്പം വ്യോമസേനയുടെ സി-17, ഐല്‍-76, സി-130ജെ എന്നീ വിമാനങ്ങളാണ് പ്രവാസികളെ തിരികെ എത്തിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതുമായിബന്ധപ്പെട്ട കാര്യമാണോ, അതോ പാക്കിസ്ഥാന്‍ വിഷയമാണോ സൈനിക മേധാവികള്‍ പ്രതിപാദിക്കുന്നതെന്ന ആകാംക്ഷയിലാണ് രാജ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: