കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനില്‍ എത്തിയ വീഡിയോ ഷെയർ ചെയ്തതിന്റെ പേരില്‍ അക്രമിച്ച ജിഹാദികളുടെ പേരുകള്‍ വെളിപ്പെടുത്തി മര്‍ദ്ദനമേറ്റ പ്രവീണ്‍. കേന്ദ്രവിദേശകാര്യമന്ത്രി വി. മുരളീധരന് അയച്ച പരാതിയിലാണ് മര്‍ദ്ദിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കുവൈത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന തന്നെ പത്തോളം പേര്‍ താമസസ്ഥലത്ത് കടന്നു കയറി മര്‍ദ്ദിക്കുകയായിരുന്നു.
കാസര്‍ഗോഡ് ചുള്ളിക്കര സ്വദേശി അസി, കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി അനീഷ്, അഷ്‌കര്‍, ഹനീഫ, ഷനോദ് തുടങ്ങിയവര്‍ ആണ് ആക്രമിച്ചതെന്ന് പ്രവീണ്‍ പരാതിയില്‍ പറയുന്നു. സൈബര്‍ ആക്രമണം മൂലം മാനസികമായും ദേഹോപദ്രവം കാരണം ശാരീരികമായും തകര്‍ന്ന അവസ്ഥയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
പരാതി വി.മുരളീധരന്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരെ മര്‍ദ്ദിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നീക്കം. ഇതിന്റെ ഭാഗമായി കുവൈറ്റ് പോലീസില്‍ പരാതി നല്‍കി ക്രിമിനിലുകളെ അഴിക്കുള്ളിലാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടു പേര്‍ കേരളത്തിലേക്ക് വരാന്‍ നോര്‍ക്ക റൂട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇവര്‍ ഇന്ത്യയില്‍ എത്തിയാല്‍ പാസ്‌പേര്‍ട്ട് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മര്‍ദ്ദനമേറ്റ പ്രവീണുമായി കൂടി ആലോചിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് കേരള ബിജെപി നേതൃത്വം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ബിജെപി വ്യക്താവ് സന്ദീപ് ജി. വാര്യര്‍ പ്രവീണുമായി ഇന്നു രാവിലെ ഫോണില്‍ സംസാരിച്ചിരുന്നു.
കാഞ്ഞങ്ങാട് ചുള്ളിക്കാരന്‍ അസിയെന്ന ജിഹാദിയാണ് പ്രവീണിനെ ലേബര്‍ ക്യാമ്പില്‍ കയറി തല്ലിയത്. ഈ വീഡിയോ ഷൂട്ട് ചെയ്തത് കൊല്ലം അഞ്ചല്‍ സ്വദേശിയായ അനീഷ് തടിക്കാട് എന്ന സിപിഎമ്മുകാരനാണ്. പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ മാപ്പ് പറയിക്കുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്ത ശേഷമായിരുന്നു പ്രവീണിനെ ഇവര്‍ ക്രൂര മായി മര്‍ദ്ദിച്ചതെന്ന് പ്രവാസികള്‍ പറഞ്ഞു. ജിഹാദികള്‍ അടങ്ങിയ ഒരു ഗ്രൂപ്പിന്റെ ആഹ്വാന പ്രകാരമാണ് ഇവര്‍ പ്രവീണിനെ തെഴിലാളി ക്യാമ്പില്‍ കയറി തല്ലിയത്. എസ്ഡിപിഐക്കാരും സിപിഎമ്മുകാരും അടങ്ങിയതാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പ്.
ഇവരാണ് ഹിന്ദുക്കളായ പ്രവാസികളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഒരു ഇരമാത്രമാണ് പ്രവീണ്‍. മറ്റുള്ള ക്രിമിനലുകളുടെ വിവരം കൂടി ലഭിച്ചാല്‍ കുവൈറ്റില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് എന്‍ആര്‍എ സെല്‍ വ്യക്തമാക്കി.
പ്രവീണ്‍ കേന്ദ്രമന്ത്രി വി. മുരളീധരന് അയച്ച കത്തിന്റെ പൂര്‍ണരൂപം:
സര്‍,
ഞാന്‍ കുവൈറ്റിലെ ഫഹല്‍ എന്ന സ്ഥലത്ത് ഡ്രൈവറായി ജോലി ചെയ്തു വരികെയാണ്. ആദരണീയനായ പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് എനിക്കെതിരെ നടന്ന സൈബര്‍ ആക്രമണവും തുടര്‍ന്ന് താമസസ്ഥലത്ത് അതിക്രമിച്ച് കയറി പത്തോളം പേര്‍ അടങ്ങുന്ന സംഘം കൈയ്യേറ്റം ചെയ്യുകയും ദേഹോദ്രവം ഏറ്റുവാങ്ങേണ്ടി വന്നു. കൊല്ലം അഞ്ചല സ്വദേശി അനീഷും സുഹൃത്ത് ഷനോദും ചേര്‍ന്നാണ് വീഡിയോ എഡിറ്റ് ചെയ്ത് എന്റെ പേരില്‍ പ്രചരിപ്പിച്ചത്.
കാസര്‍ഗോഡ് ചുള്ളിക്കര സ്വദേശി അസി, അഷ്‌കര്‍, ഹനീഫ, ഷനോദ് എന്നിവര്‍ അടങ്ങിയ പത്തോളം പേരാണ് എന്റെ ക്യാമ്പില്‍ കയറി മര്‍ദ്ദിച്ചത്. അസി എന്നയാളാണ് മര്‍ദ്ദിക്കാന്‍ നേതൃത്വം നല്‍കിയത്. കടുത്ത സൈബര്‍ ആക്രമണം മൂലം മാനസികമായും ദേഹോദ്രവം മൂലം ശാരീരികമായും ആത്മഹത്യയുടെ വക്കിലൂടെ കടന്നു പോകുകയാണ് ഞാന്‍. എനിക്കേറ്റ ശാരീരികവും മാനസികവുമായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി എടുക്കുവാനും എനിക്ക് നീതി ലഭിക്കുവാനും വേണ്ടി വിനീതമായി അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ
ടി. പ്രവീണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: