വടകര: സൗജന്യറേഷന്, ഭക്ഷ്യധാന്യ കിറ്റ്, മുന്‍ഗണന കാര്‍ഡുകള്‍, പുതിയ റേഷന്‍ കാര്‍ഡുകള്‍, അമിതവില തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഫോണ്‍ നമ്പറുകളില്‍ വിളിച്ചു അന്വേഷിക്കാമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
റേഷന്‍കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരുന്നു. നിലവില്‍ ഒരു സ്ഥലത്തും റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങളുടെ അപേക്ഷ മാത്രമാണ് പരിഗണിക്കുന്നത്. കുടുംബ കാര്‍ഡില്‍ നിന്നും അംഗങ്ങളെ കുറവ് ചെയ്ത് പുതിയ കാര്‍ഡുണ്ടാക്കുന്ന അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല.
ഒരു താലൂക്കില്‍ നിന്നും മറ്റൊരു താലൂക്കിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുകയും എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം പുതിയ താലൂക്കില്‍ നിന്നും കാര്‍ഡ് എടുക്കാന്‍ കഴിയാതെയും വന്ന അപേക്ഷകരെയും ഇപ്പോള്‍ പരിഗണിക്കുന്നതാണ്. ഇങ്ങനെയുള്ള അപേക്ഷകള്‍ അക്ഷയ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ മാത്രം സമര്‍പ്പിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഓഫീസില്‍ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല.
പഞ്ചായത്തുകള്‍, ഫോണ്‍ നമ്പര്‍ എന്നീ ക്രമത്തില്‍:
ഒഞ്ചിയം, അഴിയൂര്‍, ചോറോട്, വടകര മുന്‍സിപ്പാലിറ്റി 9188527845. വില്യാപ്പള്ളി,ഏറാമല, മാണിയൂര്‍, തിരുവള്ളൂര്‍, ആയഞ്ചേരി 9188527846. എടച്ചേരി, തൂണേരി, നാദാപുരം, ചെക്കിയാട്, കുന്നുമ്മല്‍, പുറമേരി 9188527848. വളയം, വാണിമേല്‍, നരിപ്പറ്റ, കായക്കൊടി, കുറ്റ്യാടി, വേളം, കാവിലുംപാറ , കുറ്റ്യാടി 9188527847.
പുതിയ റേഷന്‍ കാര്‍ഡുകള്‍ സംബന്ധമായ സംശയങ്ങള്‍ 9495886 215 (സീനിയര്‍ ക്ലാര്‍ക്ക് റേഷന്‍ കാര്‍ഡ് സെക്ഷന്‍)എന്ന നമ്പറില്‍ വിളിച്ചു അന്വേഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: