മെല്‍ബണ്‍: ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 2020-21 ലെ വാര്‍ഷിക കരാറില്‍ നിന്ന് ഇടം കൈ ബാറ്റ്സ്മാന് ഉസ്മാന് ഖവാജ പുറത്ത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് ഖവാജ പുറത്താകുന്നത്. ഇരുപത് കളിക്കാരെയാണ് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മാര്‍നസ് ലാബുഷെയ്ന്, മിച്ചല്‍ മാര്‍ഷ്, ആഷ്ടണ്‍ അഗര്‍, ജോ ബേണ്‍സ്, കെയ്ന്‍ റിച്ചാര്ഡ്സന്, മാത്യൂ വേഡ് എന്നിവര്‍ ഇടം നേടിയപ്പോള്‍ നഥാന്‍ കള്ട്ടര്നൈല്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്കസ് ഹാരിസ്, ഷുവാന്‍ മാര്‍ഷ്, മാര്‍ക്സ് സ്റ്റോയ്നിസ്, ആഷ്ടണ്‍ ടര്‍ണര്‍ എന്നിവര്‍ പുറത്തായി. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പേസര്‍ പീറ്റര്‍ സിഡിലിനെ പരിഗണിച്ചില്ല.
കരാറില്‍ അകപ്പെട്ട കളിക്കാര്‍: ആഷ്ടണ്‍ അഗര്‍, ജോ ബേണ്‍സ്, അലെക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബുഷെയ്ന്, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്, ടിം പെയ്ന്, ജെയിംസ് പറ്റിന്‍സണ്‍, ജേ റിച്ചാര്ഡ്സണ്, കെയ്ന്‍ റിച്ചാര്ഡ്സന്, സ്്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാമ്പ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: