ന്യൂദല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര തീരുമാനം ഉടന്‍. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം നടത്തും. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ മന്ത്രിതല ചര്‍ച്ചകള്‍ നടത്തും അതിനുശേഷമാകും തീരുമാനം എടുക്കുക.
നിലവില്‍ രണ്ടാംഘട്ട ലോക്ഡൗണ്‍ മേയ് മൂന്നിന് അവസാനിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് അനുമതി നല്‍കി കേന്ദ്രം അടുത്തിടെ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയതോടെ ലോക്ഡൗണ്‍ നീളുമെന്ന വിധത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം പരിശോധന കിറ്റുകള്‍ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിര്‍ണ്ണയത്തില്‍ പ്രതിസന്ധിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് പരിശോധനക്ക് ഐസിഎംആര്‍ കൂടുതല്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന ഘട്ടത്തിലാണ് കിറ്റുകള്‍ തിരിച്ചയക്കുന്നത്. ദല്‍ഹിയിലടക്കം പല സംസ്ഥാനങ്ങളിലെയും തീവ്ര ബാധിത മേഖലകളില്‍ നിന്നയക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം പോലും വൈകുന്നുണ്ട്.
അതേസമയം മേയ് അവസാന വാരത്തോടെ കോവിഡ് പരിശോധനാകിറ്റുകളുടെ കാര്യത്തില്‍ രാജ്യം സ്വയം പര്യാപ്തത നേടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കിറ്റുകള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതോടെയാണ് ഇന്ത്യയില്‍ തന്നെഇവ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതിദിനം നാല്‍പതിനായിരം സാമ്പിളുകളാണ് നിലവില്‍ ഇന്ത്യയില്‍ പരിശോധിച്ചു വരുന്നത്. ഇതിനെ തുടര്‍ന്നാണ് ചൈനയില്‍ നിന്നും പരിശോധനാ കിറ്റുകള്‍ ഇറക്കുമതി ചെയ്തത്. എന്നാല്‍ ഇതില്‍ ഗുണമേന്മ ഇല്ലാത്തതിനെ തുടര്‍ന്ന് അഞ്ച് ലക്ഷം കിറ്റുകള്‍ ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: