കൊച്ചി: നാഗര്‍കോവിലില്‍ നിന്ന് വിദഗ്ധ ചികത്സയ്‌ക്കായി വന്ന പതിനാറു ദിവസം മാത്രമുള്ള കുഞ്ഞിനെ ലിസി ആശുപത്രി നിറഞ്ഞ ഹൃദയത്തോടെ യാത്രയാക്കി. നാഗര്‍കോവിലിലെ ജയഹരണ്‍ ആശുപത്രിയില്‍ ജനിച്ചപ്പോള്‍ ശരീരത്തില്‍ നീലനിറം വ്യാപിച്ചതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയയ്‌ക്കായി എറണാകുളത്തേക്ക് എത്തിച്ചത്. ഊഷ്മളമായ യാത്ര അയയ്‌ക്കല്‍ ചടങ്ങില്‍ കുഞ്ഞിന് ‘ഫസ്രിന്‍ ഫാത്തിമ’ എന്ന് പേരുമിട്ടു.
ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, ഡോ. ജസണ്‍ ഹെന്‍ട്രി, ഡോ. ഫിലിപ്പ് മാത്യു, ഡോ. അനു ജോസ്, ഡോ. ബിജേഷ്. വി, ഡോ. ദിവ്യ ജേക്കബ് എന്നിവര്‍ ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായി. എറണാകുളം കളക്ടര്‍ എസ്. സുഹാസ് കഴിഞ്ഞ ദിവസം കുഞ്ഞിനെ സന്ദര്‍ശിച്ചിരുന്നു.
ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോസഫ് മാക്കോതക്കാട്ട്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു, ഡോ. ജേക്കബ് എബ്രഹാം എന്നിവരും കുഞ്ഞിനെ യാത്രയാക്കാന്‍ എത്തിയിരുന്നു. ശസ്ത്രക്രിയാ പൂര്‍ണ്ണ വിജയമായിരുന്നെന്നും കുഞ്ഞിന് ഇനി മുതല്‍ സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുമെന്നും കുട്ടികളുടെ ഹൃദയശസ്ത്രക്രിയാ വിദഗ്‌ദ്ധനായ ഡോ. ജി.എസ്. സുനില്‍ ഡോ. ജി. എസ്. സുനില്‍ പറഞ്ഞു.
കുഞ്ഞിനേയും കൊണ്ട് നാഗര്‍കോവിലിലേക്കുള്ള യാത്രയില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിലെ ഫിസിഷ്യന്‍ അസിസ്റ്റന്റ് എബിന്‍ എബ്രഹാമും ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: