ന്യൂഡല്‍ഹി: കൊറോണക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായിഏര്പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായി കുടിയേറ്റതൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി, രാജ്യത്തിന്റെവിവിധ ഭാഗങ്ങളില്ഒറ്റപ്പെട്ടു പോയവരുടെ യാത്രയ്ക്ക് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. ഒരുസംസ്ഥാനത്തു നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് റോഡു മാര്ഗ്ഗംയാത്ര ചെയ്യുന്നതിനാണ് അനുമതി നല്‍കിയത്. എന്നാല്‍, ഈ അനുമതി നല്‍കുന്നതിന് ഇരുസംസ്ഥാനങ്ങളും പരസ്പരം അനുകൂല നിലപാടുകൈക്കൊള്ളണം.
ഇപ്രകാരം അനുമതിയുമായി ലക്ഷ്യങ്ങളില്‍ എത്തുന്നവര്‍ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനയനുസരിച്ച് ആശുപത്രികളില്‍ ക്വാറന്റൈന് ആവശ്യമില്ലാത്തവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. അവരെ കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യും. ഇതിനായി ഇത്തരംവ്യക്തികളോട് ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുംആവശ്യപ്പെടണം. ഇതുവഴി ഇവരുടെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുകയും പിന്തുടരുകയുംചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: