തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. 35 ദിവസമായി ലോക് ഡൗണില്‍ തുടര്‍ന്നിട്ടും എങ്ങനെയാണ് വ്യത്യസ്ത ഇടങ്ങളില്‍ ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതരുണ്ടാകുന്നത്? ഇടുക്കിയില്‍ മൂന്നും പാലക്കാട് ഒരു കേസും പോസിറ്റീവ് ആയത് രണ്ടാം ദിവസവും മറച്ചുവച്ച കള്ളക്കളി എന്തിനെന്ന് പിണറായി പറയണമെന്നും അദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി വി. മുരളീധരന്‍ എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പറയേണ്ടത് പറഞ്ഞപ്പോള്‍ കൊള്ളേണ്ടിടത്ത് കൊണ്ടല്ലോയെന്നാണ് മുഖ്യമന്ത്രിയുടെ കരുതല്‍ പ്രഭാഷണത്തിനൊടുവിലെ രോഷപ്രകടനം കണ്ടപ്പോള്‍ തോന്നിയത്. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായി എന്നുതന്നെയാണ് എന്റെ നിലപാട്. 35 ദിവസമായി ലോക് ഡൗണില്‍ തുടര്‍ന്നിട്ടും എങ്ങനെയാണ് വ്യത്യസ്ത ഇടങ്ങളില്‍ ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതരുണ്ടാകുന്നത്? ഇടുക്കിയില്‍ മൂന്നും പാലക്കാട് ഒരു കേസും പോസിറ്റീവ് ആയത് രണ്ടാം ദിവസവും മറച്ചുവച്ച കള്ളക്കളി എന്തിനെന്ന് പിണറായി പറയണം. കൊവിഡ് ടെസ്റ്റുകളുടെ കാര്യത്തില്‍ മുഴുവനും ഈ മറച്ചുവയ്‌ക്കല്‍ നടന്നിട്ടുണ്ടോ ഇനി? ലോക് ഡൗണ്‍ ഇളവു നല്‍കിയതിന്റെ പരിണിത ഫലം കണ്ടു തുടങ്ങുന്നേയുള്ളൂ. സമൂഹ വ്യാപനഘട്ടം കൂടിയുണ്ടാല്‍ കേരളത്തിന് അത് താങ്ങാനാകില്ല. അതുകൊണ്ടാണ് സര്‍ക്കാരിന് പറ്റിയ പിഴവ് ചൂണ്ടിക്കാട്ടിയത്.
കൃത്യമായ പഠനങ്ങളുടെയും ശാസ്ത്രീയ നിഗമനങ്ങളുടെയും വിദഗ്‌ധോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ലോക് ഡൗണ്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തിരുമാനിച്ചത്. അതിനെ തകിടം മറിക്കും വിധത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച പിണറായി സര്‍ക്കാരാണ് രാഷ്‌ട്രീയ ദുഷ്ടലാക്കോടെ പ്രവര്‍ത്തിച്ചത്. നിങ്ങളുടെ കെടുകാര്യസ്ഥതയുടെ ദുരന്തഫലം ഇവിടുത്തെ സാധാരണ ജനങ്ങളാണ് അനുഭവിക്കേണ്ടത് എന്നുകൂടി ഓര്‍ക്കണം.
ഇന്ദിരയാണ് ഇന്ത്യയെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ടത് സ്തുതിപാഠകര്‍ തിരിച്ചറിയണം. പിണറായി വിജയനേയും കൂട്ടരേയും കാത്തിരിക്കുന്നതും ഇതേ ദുര്‍ഗതിയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതമാണെന്ന് ആരും ധരിക്കരുത്. ഈ ജനാധിപത്യ രാജ്യത്ത് ഏത് പൗരനും അതിനവകാശമുണ്ട്. ഇതൊരു ജനാധിപത്യരാജ്യമാണ്, കമ്യൂണിസ്റ്റ് രാജ്യമല്ല. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പറ്റിയ പിഴവ് ഏറ്റുപറയണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. പകരം വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണം. എവിടെയെങ്കിലും നേരിയ പാളിച്ചയുണ്ടായാല്‍ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ കൊവിഡ് പ്രതിരോധത്തിന്റെ താളം തെറ്റും. കേരളം ഒന്നാം നമ്പര്‍ പ്രചാരണം പോരെന്ന് ചുരുക്കം. അതിനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകണം, അല്ലാതെ കേരളത്തെ നാണം കെടുത്തരുത് !
പ്രതികരിക്കാൻ ഇവിടെ എഴുതുക: