കോട്ടയം: മണര്‍കാട് പഞ്ചായത്തിലെ രണ്ടാമത്തെ കൊറോണ ബാധിതനായ ഡ്രൈവര്‍ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വസവന്‍ നേതൃത്വം നല്കുന്ന അഭയത്തിന്റെ പ്രവര്‍ത്തകനും സജീവ സിപിഎം പ്രവര്‍ത്തകനുമാണ്. ഇയാള്‍ അഭയത്തിന്റെ നേതൃത്വത്തില്‍ മണര്‍കാട് ഐടിസിയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന സാമൂഹ്യ അടുക്കളയിലെ സജീവ പ്രവര്‍ത്തകനാണ്.
ഏതാണ്ട് എല്ലാ ദിവസവും ഈ സാമൂഹ്യ അടുക്കളയില്‍ മണിക്കൂറോളും ചെലവിടുകയും ഭക്ഷണം വിളമ്പുകയും ചെയ്തു. മാത്രമല്ല ഇയാള്‍ പല സ്ഥലങ്ങളിലും പല വീടുകളിലും സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം യാത്രചെയ്യുകയും പാര്‍ട്ടിപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ഇയാളുടെ സമീപവാസിയ്ക്ക് വേണ്ടി കഴിഞ്ഞ 16ന് കൊപ്രയെടുക്കാന്‍ കോഴിക്കോടിന് ലോറിയുമായി പോയി. 17നാണ് മടങ്ങിവന്നത്.
മണര്‍കാടുള്ള പച്ചക്കറി കടയിലേയ്ക്ക് പച്ചക്കറിയെടുക്കാന്‍ കോട്ടയം ചന്തയില്‍ പലതവണ പോയിട്ടുണ്ട്. കുഴിപ്പുരയിടത്ത് വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ചീട്ടുകളി സംഘത്തിലെ സ്ഥിരം അംഗവുമാണ് ഇയാള്‍. ഇയാള്‍ക്ക് രോഗം സ്ഥിതീകരിച്ചതോടെ ഒരു ഗ്രാമം മുഴുവന്‍ ഭീതിയിലാണ്. ഇയാള്‍ക്ക് കൊറോണ ബാധിച്ചതോടെ സിപിഎമ്മിന്റെയും അഭയത്തിന്റെയും പല പ്രവര്‍ത്തകരും വീടുകളില്‍ ഒതുങ്ങി.
ചിലരുടെ സ്രവം ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്. രോഗബാധിതന്റെ യാത്രാവിവരങ്ങള്‍ മറച്ചുവെക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: