കൊച്ചി: ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) രൂക്ഷമായി പ്രതികരിച്ചത് കൊറോണാ പ്രതിരോധം നിയന്ത്രിക്കുന്ന ‘കോക്കസിനെക്കൊണ്ട്’ ഗതിമുട്ടിയപ്പോള്‍. നോക്കുകുത്തിയാക്കുന്നുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അപകടത്തിലാകുന്നുവെന്നും വന്നപ്പോഴാണ് അസോസിയേഷന്‍ ശക്തമായ താക്കീത് നല്‍കിയത്. സര്‍ക്കാരിനെ തിരുത്തിക്കുകയായിരുന്നു ഉദ്ദേശ്യം.
‘കോക്കസു’കളുടെ നീക്കങ്ങള്‍ക്ക് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും പോലും ഒത്താശയാണെന്നു വന്നതും പ്രവാസികളോടുള്ള നിലപാടിലെ അശാസ്ത്രീയതയുമാണ് ഈ പ്രസ്താവനയിലെത്തിച്ചത്. പൊതുവേ, സംസ്ഥാന സര്‍ക്കാരിനോട് പരമാവധി ഒത്തുപോകുന്ന ചരിത്രമുള്ള അസോസിയേഷന് ഒടുവില്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കേണ്ടിവരികയായിരുന്നു.
സംസ്ഥാനത്തെ കൊറോണാ പ്രതിരോധ പ്രവര്‍ത്തനം പലയിടങ്ങളില്‍നിന്നും പ്രശംസ നേടുമ്പോഴും അടിസ്ഥാന പ്രശ്‌നങ്ങള്‍ ശേഷിക്കുകയായിരുന്നു. ദിശമാറ്റിയില്ലെങ്കില്‍ അപകടമെന്ന മുന്നറിയിപ്പ് ഐഎംഎയുടെ എറണാകുളം ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ നല്‍കി. ഇന്ത്യയിലേയും കേരളത്തിലെയും
കൊറോണാ വ്യാപനസാധ്യത പരമാവധിയെത്തിയാല്‍ കേരളത്തില്‍ 65 ലക്ഷം പേര്‍ക്കുവരെ രോഗം ബാധിക്കാമെന്നായിരുന്നു ഡോ. ജയദേവന്റെ നിഗമനം. അദ്ദേഹം ഏപ്രില്‍ 16ന് ഈ റിപ്പോര്‍ട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വ്യക്തിപരമായി കൈമാറി. പക്ഷേ, ഐഎംഎയും മുഖ്യമന്ത്രിയും റിപ്പോര്‍ട്ട് തള്ളി. വ്യക്തിപരമായതെന്നും അസംഭാവ്യമെന്നും വിശദീകരിച്ചു. അതേ ഐഎംഎ സംസ്ഥാന നേതൃത്വം 11 ദിവസം കഴിഞ്ഞപ്പോള്‍ നല്‍കുന്ന പ്രസ്താവന കാര്യങ്ങള്‍ കൂടുതല്‍ മോശമാകുന്നതിനെ തുടര്‍ന്നാണ്.
കൊറോണാ പ്രതിരോധത്തില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ ഐഎംഎയുടെ പ്രത്യേക സമിതിയുമുണ്ട്. പക്ഷേ, സര്‍ക്കാരിനെ ചില ഉപദേശകര്‍, ഡോക്ടര്‍മാരെങ്കിലും ചികിത്സയും പരിശോധനയും നടത്താത്ത വിദഗ്ധര്‍, ചില രാഷ്‌ട്രീയ താല്‍പ്പര്യക്കാര്‍ എന്നിവരുടെ കൂട്ടം പ്രതിരോധ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു, ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും അത് നടപ്പാക്കുന്നുവെന്നാണ് ഇപ്പോള്‍ സ്ഥിതി, ഒരു ഐഎംഎ അംഗം വിശദീകരിക്കുന്നു.
പ്രതിരോധത്തിലെ സംഘടനാ രാഷ്‌ട്രീയം
ഒമ്പത് ജില്ലകളില്‍ കളക്ടര്‍മാര്‍ കണ്‍ഫേഡ് ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഇവരെ ‘വരുതിയില്‍’ നിര്‍ത്തി ഉപദേശകരുടെ കൂട്ടം രാഷ്‌ട്രീയം കളിക്കുകയാണ്. ടെസ്റ്റ് ചെയ്യുന്നത് കുറവ്. ചെയ്യുന്ന ടെസ്റ്റിന്റെ ഫലം യഥാസമയം ഡോക്ടര്‍മാരെ അറിയിക്കുന്നില്ല. രോഗികളെ തിരിച്ചറിയാതെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബാധിക്കുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം പകര്‍ന്ന സംഭവമുണ്ടണ്ടായി. രോഗവിവരക്കണക്കുകള്‍ തയാറാക്കുന്നത് ജില്ലാ മെഡിക്കല്‍ ഉദ്യോഗസ്ഥരാണ്. ഇവരുടെ ‘സംഘടനാ രാഷ്‌ട്രീയം’ റിപ്പോര്‍ട്ടിങ്ങില്‍ കടന്നുകൂടുന്നു.
കണക്കുകളില്‍ സുതാര്യത കുറയുന്നു. മറ്റു സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടിലെ വിവര മാതൃകയിലല്ല സംസ്ഥാനത്തിന്റേത്. കാലത്ത് കിട്ടുന്ന ലാബ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കുംവരെ ഡോക്ടര്‍മാരെയും അറിയിക്കുന്നില്ല. ഇപ്പോള്‍ ടെസ്റ്റുകളുടെ എണ്ണം ജില്ലയില്‍ ശരാശരി 60 വരെയായി.
കഴിഞ്ഞയാഴ്ചവരെ വെറും ആറായിരുന്നു! പക്ഷേ, പ്രവാസികള്‍കൂടി എത്തുന്നതോടെ ടെസ്റ്റിന്റെ എണ്ണംകൂടും…ഇങ്ങനെ ചികിത്സകരുടേതായി ഉയരുന്ന പരാതികള്‍ ഏറെയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎംഎയുടെ സംസ്ഥാന ഘടകം സര്‍ക്കാരിന് താക്കീത് നല്‍കിയത്. ഡോ. രാജീവ് ജയദേവന്‍ 11 ദിവസം മുമ്പ് നല്‍കിയ മുന്നറിയിപ്പും ഇതുതന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: