ന്യൂദല്‍ഹി: അറബ് രാജ്യങ്ങളില്‍ ഇന്ത്യക്കെതിരേ നടത്തുന്ന സൈബര്‍ ആക്രമണത്തെ പിന്തുണച്ച് ദല്‍ഹി ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് സഫറുള്‍ ഇസ്ലാം ഖാന്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ നേരിടുന്ന ആക്രമണത്തെ പറ്റി അറബ് രാജ്യങ്ങളോട് ഒറ്റക്കെട്ടായി പരാതി പറഞ്ഞാല്‍ അവിടെ ഉള്ള ഹിന്ദുക്കളെ കൂട്ടമായി പുറത്താക്കുമെന്നും ഖാന്. അറബ് രാഷ്ട്രങ്ങളില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് വലിയ വിലയുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖാന് വ്യക്തമാക്കി.
പാക്കിസ്ഥാന് സമൂഹമാധ്യമങ്ങളിലൂടെ അറബ് രാഷ്ട്രങ്ങളില്‍ നടത്തിയ ഇന്ത്യാ വിരുദ്ധതയെ അനുകൂലിച്ചാണ് ഇപ്പോള്‍ ദല്‍ഹി ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് സഫറുള്‍ ഇസ്ലാം ഖാനും രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യക്കെതിരെ പാക് പിന്തുണയുള്ള അറബ് ട്വിറ്റര്‍ ഐഡികളില്‍ നിന്ന് വന്ന വ്യാജപരാമര്‍ശങ്ങള്‍ ശരിവച്ചാണ് ഖാന്റെ പ്രസ്താവന. ഇതില്‍ പലതും പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ ആരംഭിച്ച വ്യാജ ഐഡികളായിരുന്നെന്നു തെളിഞ്ഞിരുന്നു. അതിനാല്‍ അറബ് രാഷ്ട്രങ്ങള്‍ പോലും പരാമര്‍ശങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്.
മാത്രമല്ല പാക്കിസ്ഥാന്റെ സൈബര്‍ പ്രചാരണങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധത്തെ ഒരു കാരണവശാലും തടസ്സപ്പെടുത്തില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ അക്കൗണ്ടുകള്‍ പരാമര്‍ശിച്ച് കൊണ്ട് ഖാന് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഇതുവരെ അറബ് രാഷ്ട്രങ്ങളോട് പരാതി പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്ത് തുടങ്ങിയാല്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കത് നേരിടാന്‍ സാധിക്കില്ലെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖാന് അറിയിച്ചു.
അതേസമയം വിവാദ മതപ്രഭാഷകനും ഭീകരവാദത്തിന്റെ പേരില്‍ എന്‍ഐഎ അന്വേഷിക്കുന്ന തീവ്രവാദിയുമായ സക്കീര്‍ നായിക് ആദരണീയനായ വ്യക്തിയാണെന്നും ഇയാള്‍ പരാമര്‍ശം നടത്തി. ഇന്ത്യയ്ക്കെതിരെ നിലപാട് എടുത്തതിന് കുവൈത്തിനോട് നന്ദി അറിയിക്കുന്നതായും ഖാന് പറഞ്ഞു. ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പല പരിപാടികളിലും ഖാന് പങ്കെടുത്തിട്ടുണ്ട്. കുടാതെ പല മുസ്ലിം ഭീകര സംഘടനകളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുള്ളതായും റിപ്പോര്‍ട്ടുണ്ട്.
പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ പലപ്പോഴായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയ്ക്കായി ഇന്ത്യയില്‍ മുസ്ലിം ജനങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണെന്ന് പാക് ചാര സംഘടനയായ ഐഎസ്ഐയുടെ നേതൃത്വത്തില്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഒമാന്‍ രാജകുമാരിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയും ഇവര്‍ പ്രചാരണം നടത്തി. എന്നാല്‍ അധികൃതര്‍ ഇത് കണ്ടെത്തുകയും ഐഎസ്ഐയുടെ ഈ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ഖാന് ഇപ്പോള്‍ ഏറ്റുപിടിച്ചിരിക്കുന്നത്. ഖാനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. പാക്കിസ്ഥാനെ അനുകൂലിച്ചുകൊണ്ടുള്ള ഇന്ത്യാ വിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: