കോഴിക്കോട്: കോവിഡ് രോഗികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ ചോര്‍ത്തുന്നുവെന്ന പരാതിക്കിടയില്‍ കുനിങ്ങാട് സ്വദേശിയുടെ വിവരങ്ങള്‍ ചോര്‍ന്നു. രോഗ വിമുക്തനായ ഇദ്ദേഹത്തോട് ബെംഗളുരു, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് ഫോണ്‍ വഴി വിവരങ്ങള്‍ ആരാഞ്ഞത്.
കോവിഡിന്റെ കേന്ദ്ര ഓഫീസില്‍ നിന്നെന്ന് പറഞ്ഞായിരുന്നു ആദ്യ ഫോണ്‍. ദുബൈയില്‍ നിന്ന് മാര്‍ച്ച് 17 ന് നാട്ടിലെത്തിയ ഇദ്ദേഹം വീട്ടില്‍ ക്വാറന്റയിനില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മാര്‍ച്ച് 21 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 14 നാണ് ഇദ്ദേഹം രോഗവിമുക്തനായത്.
രോഗിയുടെ മേല്‍വിലാസം ശരിയാണോ എന്ന് അറിയാനായിരുന്നു ഫോണ്‍വിളിയുടെ ഉദ്ദേശം. ദല്‍ഹിയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ബന്ധപ്പെട്ടത്. കേന്ദ്ര കൗണ്‍സിലിംഗ് ഓഫീസില്‍ നിന്നെന്ന് പറഞ്ഞായിരുന്നു ഫോണ്‍ കോള്‍. ഹിന്ദിയിലായിരുന്നു ബെംഗളുരുവില്‍ നിന്ന് വിളിച്ചയാള്‍ സംസാരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെകുറിച്ചും രോഗംമുക്തിനേടിയ ദിവസം എന്നിവയെകുറിച്ചെല്ലാം വിശദമായി അന്വേഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: