Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങ്?

മാധ്യമ പ്രവര്‍ത്തകര്‍ വഴി തല്ലും തലോടലും കിട്ടിയവര്‍ അതത് സംസ്‌കാരത്തോടെ പെരുമാറുകയും ചെയ്യാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 03:00 am IST
in Editorial

മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാവുന്നവരാണ് നാട്ടിലെ ബഹുഭൂരിപക്ഷവും. എന്നാല്‍, ഒരു വാര്‍ത്തയുടെയും നിലപാടിന്റെയും പേരില്‍, അര്‍ണാബ് ഗോസ്വാമി എന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനെ മഹാരാഷ്‌ട്ര പോലിസ് പന്ത്രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തതിനെപ്പറ്റി ഇവിടത്തെ മാധ്യമ ലോകമോ സാംസ്‌കാരിക സമൂഹമോ മിണ്ടിക്കേട്ടില്ല. പോലീസ് നടപടി പോലെ തന്നേ, അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ കനത്ത വെല്ലുവിളിയായെ ഈ മൗനത്തെ കാണാനാവൂ. ചില മൗനങ്ങള്‍ക്ക് അര്‍ഥ വ്യാപ്തി കൂടുമല്ലോ.  

മാധ്യമ പ്രവര്‍ത്തകര്‍ വഴി തല്ലും തലോടലും കിട്ടിയവര്‍ അതത് സംസ്‌കാരത്തോടെ പെരുമാറുകയും ചെയ്യാറുണ്ട്. നിഷ്പ്പക്ഷമായ മാധ്യമ പ്രവര്‍ത്തനം പുഷ്‌കലമാകുന്നിടത്താണ് ജനാധിപത്യം കരുത്താര്‍ജിക്കുകയെന്ന് മഹാത്മാഗാന്ധി നിരീക്ഷിച്ചിട്ടുണ്ട്. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാല് സ്തംഭങ്ങളില്‍ ഒന്നായി ചൂണ്ടിക്കാട്ടുന്ന പ്രസ്സിന് ഒരിക്കലും ബലക്ഷയം സംഭവിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചതിനു പിന്നിലും ഉദാത്തമായ ഒരു സംസ്‌കാരമുണ്ട്. സംഗതിവശാല്‍ പുരോഗമനത്തിന്റെ മേല്‍മൂടിയിട്ട നടപ്പുകാലത്ത് എല്ലാം കീഴ്‌മേല്‍ മറിയുകയാണ്.

മാധ്യമ സ്വാതന്ത്ര്യം, ഭരിക്കുന്നവരുടെ സ്വാതന്ത്ര്യത്തിന് അനുഗുണമായില്ലെങ്കില്‍ ആക്രമണവും പീഡനവും എന്നായിരിക്കുന്നു. മാധ്യമ സിന്‍ഡിക്കേറ്റായി ചൂണ്ടിക്കാട്ടുന്നവരും തങ്ങളുടെ വരുതിക്ക് മാധ്യമപ്രവര്‍ത്തകരെ നിര്‍ത്താന്‍ ശ്രമിക്കുന്നവരും ഒരേ നുകമാണ് കൈയില്‍ വെച്ചിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റിപ്പബ്ലിക് ടിവിയുടെ ഉടമയും മാധ്യമ പ്രവര്‍ത്തകനുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ മഹാരാഷ്‌ട്രാ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന പ്രതികാര നടപടികള്‍. ഭരണകൂടത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ പറ്റിയില്ലെങ്കില്‍ ഗളച്ഛേദം ചെയ്യുകയെന്ന നിലപാടാണ്.

മഹാരാഷ്‌ട്രയിലെ പാല്‍ഗഡില്‍ രണ്ടു ഹിന്ദു സംന്യാസിമാരെയും ഡ്രൈവറേയും ജനക്കൂട്ടം കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ അര്‍ണാബിന്റെ ചാനലില്‍ നടന്ന ചര്‍ച്ച കോണ്‍ഗ്രസിന് കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു. ഏപ്രില്‍ 22ന് രാത്രി ചര്‍ച്ചകഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ അര്‍ണാബും ഭാര്യയും സഞ്ചരിച്ച കാര്‍ ആക്രമിക്കുകയും ഇരുവരെയും കയേറ്റം ചെയ്യുകയുമുണ്ടായി. അക്രമികള്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്ന് അര്‍ണാബ് തെളിവു സഹിതം പുറത്തുവിട്ടു. അതോടെ  നാണക്കേടിലായ സര്‍ക്കാറിന് പിടിച്ചു നില്‍ക്കാന്‍ വേറെ അടവു സ്വീകരിക്കേണ്ടി വന്നു.

അതുപ്രകാരം അര്‍ണാബിനെതിരെ പരശ്ശതം പരാതികള്‍ കൊടുക്കപ്പെട്ടു. കോണ്‍ഗ്രസ് ഭരണസംസ്ഥാനങ്ങളില്‍ നിന്നായിരുന്നു ബഹുഭൂരിപക്ഷവും. അതിനെ തുടര്‍ന്ന് എന്‍.എം. ജോഷി മാര്‍ഗിലെ പൊലീസ് സ്റ്റേഷനില്‍ 12 മണിക്കൂറാണ് അര്‍ണാബിനെ ചോദ്യം ചെയ്തത്. അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പോയ കോണ്‍ഗ്രസ് വൈതാളിക സംഘത്തിന് മുഖമടച്ചുള്ള അടിയാണ് കിട്ടിയത്. അതിന്റെ പകപോക്കലായേ ഇതു കാണാനാവൂ. മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിക്കാട്ടിയ സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, അര്‍ണാബിനെ അറസ്റ്റു ചെയ്യരുതെന്നും രാജ്യത്തെ പലയിടത്തും ഫയല്‍ ചെയ്ത എഫ്‌ഐആര്‍ ഒറ്റയൊന്നായി പരിഗണിച്ച് മുംബൈയില്‍ നടപടി തുടരാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ജാള്യം മറയ്‌ക്കാന്‍ മഹാരാഷ്‌ട്രാ പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തി ഗുണ്ടായിസം നടത്തുകയാണുണ്ടായത്. കോണ്‍ഗ്രസിന്റെ വിരലില്‍ തൂങ്ങി നില്‍ക്കുന്ന ശിവസേനസര്‍ക്കാര്‍ തികഞ്ഞ വിടുപണി തന്നെയാണ് ഇക്കാര്യത്തില്‍ നടത്തിയത്.  

പാല്‍ഗഡിലെ സംഭവ വികാസങ്ങളില്‍ തരിമ്പും മനസ്സാക്ഷിക്കുത്തില്ലാത്ത മഹാരാഷ്‌ട്രാ സര്‍ക്കാര്‍, വസ്തുത വെളിപ്പെടുത്തിയ പത്രപ്രവര്‍ത്തകന്റെ നെഞ്ചത്തു കേറുന്നത് ജനാധിപത്യ രാഷ്‌ട്രത്തിന് കണ്ടുനില്‍ക്കാനാവുന്നതല്ല. അടിയന്തരാവസ്ഥയില്‍ മുട്ടിലിഴഞ്ഞ  ചിലരുടെ അതേ മാധ്യമ സംസ്‌കാരമാണ് വേണ്ടതെന്ന കോണ്‍ഗ്രസ് മുട്ടാപ്പോക്കിന് അരുനില്‍ക്കാന്‍ മാധ്യമലോകത്തിന് കഴിയുമോ? ഏതൊക്കെ മാര്‍ഗമുപയോഗിച്ചു പീഡിപ്പിച്ചാലും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുമെന്ന് അര്‍ണാബ് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ജവമുള്ള ആ വാക്കുകള്‍ പാല്‍ഗഡ് സംഭവത്തില്‍ ‘നിശ്ശബ്ദ സേവനം’ നടത്തിയ ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകരും ഓര്‍മിക്കുന്നത് നന്ന്. രാഷ്‌ട്രീയക്കാരുടെ വോട്ടുബാങ്ക് ട്രാക്കിലേക്ക് വായനക്കാരെ ആട്ടിത്തെളിക്കേണ്ടവരല്ല മാധ്യമ പ്രവര്‍ത്തകര്‍ എന്ന ശക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് അര്‍ണാബ്.

മാധ്യമ പ്രവര്‍ത്തകന്റെ ഡ്യൂട്ടി സര്‍ക്കാര്‍ നിശ്ചയിക്കുമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴുതിമാറുന്നത് ജനാധിപത്യ സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ ഇടവരുത്തും. അടിയന്തരാവസ്ഥ നമുക്ക് ആവോളം അനുഭവം നല്‍കിയിട്ടുണ്ടല്ലോ. കേരളത്തില്‍ അടുത്തയിടെ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന ചില ചാനല്‍ – പത്ര പ്രവര്‍ത്തകര്‍ക്കൊക്കെ വ്യത്യസ്ത രാഷ്‌ട്രീയ വീക്ഷണമുണ്ടെങ്കിലും മാധ്യമ ലോകത്ത് അവരൊക്കെ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ്.  

അര്‍ണാബ് ഗോസ്വാമിക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടിക്ക് ഒരു പൊതുസ്വഭാവം വന്നാല്‍ ഇന്ത്യയെ ഇരുട്ടറയിലേക്കു തള്ളാനുള്ള ശ്രമത്തിന് കൈത്താങ്ങ് നല്‍കുന്നതിന് തുല്യമാകും. അങ്ങനെയുണ്ടാകാതിരിക്കാന്‍ ജാഗ്രത്തായ നിലപാടും നിശ്ചയദാര്‍ഢ്യവുമായി മാധ്യമ ലോകം ഒറ്റക്കെട്ടായി പ്രതികരിച്ചു മുന്നേറണം. ഏറാന്‍മൂളികളുടെ ഉണര്‍ത്തുപാട്ടിനൊപ്പം ചുവടു വെക്കേണ്ടവരല്ല മാധ്യമ പ്രവര്‍ത്തകര്‍.

Tags: congressarnab goswamiRepublic TV
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.