കൊച്ചി: ലോക്ക് ഡൗണ്‍ 35 ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുന്നു. ഇന്നലെ വീടുകളില്‍ നിരീക്ഷണത്തിനായി 338 പേരെയാണ് പുതിയതായി നിര്‍ദേശിച്ചത്. തിങ്കളാഴ്ച 130 ഉം, ഞായറാഴ്ച 17 ഉം, ശനിയാഴ്ച 120 ആളുകളെയുമാണ് വീടുകളില്‍ നിരീക്ഷണത്തിനായി നിര്‍ദേശിച്ചത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 44 പേരെ ഇന്നലെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 736 ആയി.
ഇതില്‍ 381 പേര് ഹൈ റിസ്ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 355 പേര് ലോ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലുമാണ്. ഇന്ന് പുതിയതായി 10 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. ഇതില്‍ രണ്ട് പേര് കളമശേരി മെഡിക്കല്‍ കോളേജിലും, അഞ്ച് പേര് ആലുവ ജില്ലാ ആശുപത്രിയിലും, മൂന്ന് പേര് സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ടുപേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് നാലുപേര്‍, ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് പേര്, സ്വകാര്യ ആശുപത്രിയില്‍ നിന്ന് രണ്ട് പേര് എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം. ഇതോടെ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 22 ആയി. ജില്ലയില്‍ നിന്ന് 53 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: