കളമശ്ശേരി: എച്ച്എംടി ജംഗ്ഷനിലെ തുണിക്കടയില്‍ വന്‍ തീപിടുത്തം. പോളിടെക്നിക്കിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം ആയ വാളംകോട്ടില്‍ ടെക്സ്റ്റൈല്സ്നാണ് ഇന്നു വൈകിട്ട് ഏഴിനാണ് തീപിടിച്ചത്. വൈകുന്നേരം കട അടച്ചു പോയശേഷമാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
80 ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങളും മറ്റ് അനുബന്ധ സാധനങ്ങളും അഗ്നിക്കിരയായതായാണ് പ്രാഥമിക കണക്ക് കൂട്ടല്‍. അവിടെ നിന്നുള്ള പുക കിലോമീറ്ററോളം വ്യാപിച്ചതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി, മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഏലൂര്‍, തൃക്കാക്കര, ഗാന്ധിനഗര്‍, ആലുവ, ക്ലബ് റോഡ് തുടങ്ങിയ ഫയര്ഫോഴ്സ്കളാണ് തീ അണയ്ക്കാന്‍ രംഗത്തെത്തിയത്.
കളമശേരി സിഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഗതാഗതം നിയന്ത്രിച്ചു. നളെ പരിശോധന നടത്തിയ ശേഷമേ പൂര്‍ണ വിവരം വെളിപ്പെടുത്താന്‍ കഴിയൂവെന്ന് പോലീസും ഫയര്‍ഫോഴ്സും അറിയിച്ചു രാത്രി എട്ടരയോടെ കൂടി തീ ഭാഗികമായി നിയന്ത്രണത്തിലായി. സംഭവമറിഞ്ഞ കെഎസ്ഇബി ജീവനക്കാര്‍ ഈ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: