ദളപതി വിജയുടെ ഏറ്റവും പുതിയ സിനിമയായ മാസ്റ്ററിലെ നായികക്കെതിരെ സൈബര്‍ ആക്രമണവുമായി വിജയ് ഫാന്‍സ് അസോസിയേഷന്. റിലീസിന് തയാറെടുത്തിരിക്കുന്ന മാസ്റ്റര്‍ സിനിമയിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരു സാങ്കല്‍പ്പിക ക്വാറന്റീന് വീടിന്റെ കാര്‍ട്ടൂണ്‍ ട്വിറ്ററില്‍ ‘ആക്ടര്‍ വിജയ് ഫാന്‍സ്’ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തില്‍ പുരുഷന്മാര് പാട്ടുകേള്‍ക്കുക, കളിക്കുക, പിയാനോ വായിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്തിരുന്നത്. എന്നാല്‍ മാളവിക അടുക്കളയില്‍ പാചകക്കാരിയായാണ് അവതരിപ്പിച്ചത്. ഈ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ട് മാളവിക തന്നെ രംഗത്ത് വന്നിരുന്നു.
ഒരു സാങ്കല്‍പ്പിക മൂവി ഹൗസില്‍ പോലും സ്ത്രീയുടെ ജോലി പാചകമാണ്, ഈ ലിംഗഭേദം എന്ന് മരിക്കുമെന്നാണ് മാളവിക ട്വിറ്ററില്‍ കുറിച്ചു. ഈ പ്രതികരണം വിജയ് ആരാധകരെ ചൊടിപ്പിച്ചു. തുടര്‍ന്ന രൂക്ഷമായ സൈബര്‍ ആക്രമണമാണ് മാളവികയ്ക്ക് നേരിടേണ്ടിവന്നത്. അശ്ലീല പദങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെച്ചുള്ള ആക്രമണത്തില്‍ മാളവികയ്ക്ക് പിടിച്ച് നില്ക്കാനായില്ല. തുടര്‍ന്ന് ഈ ട്വീറ്റ് താരം പിന്‍വലിക്കുകയായിരുന്നു.
ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍.വിജയ് സേതുപതി , ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വി ജെ രമ്യ എന്നിവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന് സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളായിരുന്നു സിനിമയുടെ ഷൂട്ടിങ്. വിദ്യാഭ്യാസ രംഗത്തുള്ള അഴിമതിയാണ് ചിത്രത്തിന്റെ പ്രമേയം. മാളവിക മലയാളത്തില്‍ പട്ടം പോലെ, നിര്‍ണായകം, ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് നായകനായ പേട്ടയിലും മാളവിക പ്രധാനവേഷം അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: