ന്യൂദല്‍ഹി: എംപ്ലോയ്മെന്റ് പ്രോവിഡന്റ് നിധിയുടെ വേഗത്തിലുള്ള വിതരണത്തിന്റെ ഭാഗമായി, തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് ലോക്ഡൗണ്‍ കാലത്ത് തീര്‍പ്പ് കല്പിച്ചത് 12.91 ലക്ഷം ക്ലെയിമുകള്‍ക്ക്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജിന്റെ ഭാഗമായ 7.40 ലക്ഷം കോവിഡ് ക്ലെയിമുകളും ഇതില്‍ ഉള്‍പ്പെടും. കോവിഡ് കേസുകള്‍ക്കായി നല്കിയ 2367.65 കോടി ഉള്‍പ്പെടെ ആകെ 4684.52 കോടി രൂപയാണ് ഇപിഎഫ്ഒ ഇതിന്റെഭാഗമായി ഇക്കാലയളവില്‍ വിതരണം ചെയ്തത്.
ഇളവ് നല്‍കിയിരുന്ന പിഎഫ് ട്രസ്റ്റുകളും, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാഹചര്യത്തിനൊത്തുയര്‍ന്നു പ്രവര്‍ത്തിച്ചു എന്നത് സ്വാഗതാര്‍ഹമാണ്. ഇത്തരം ട്രസ്റ്റുകള്‍, 79,743 പിഎഫ് അംഗങ്ങള്‍ക്കായി 875.52 കോടി രൂപയാണ് ഏപ്രില്‍ 27 വരെ വിതരണം ചെയ്തത്. 54,641 ഗുണഭോക്താക്കള്‍ക്കായി 338.23 കോടി രൂപയാണ് 222 സ്വകാര്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്തത്. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 76 സ്ഥാപനങ്ങളാവട്ടെ, 24,178 ഗുണഭോക്താക്കള്‍ക്കായി 524.75 കോടി രൂപയും നല്‍കിയിട്ടുണ്ട്. സഹകരണമേഖലയിലെ 23 സ്ഥാപനങ്ങള്‍ 924 ക്ലെയിമുകള്‍ക്കായി വിതരണം ചെയ്തത് 12.54 കോടി രൂപയാണ്.
കോവിഡ് മഹാമാരിയെ ചെറുക്കാനായുള്ള പിഎംജികെവൈ പദ്ധതിയുടെ ഭാഗമായാണ് ഇപിഎഫില്‍ നിന്നും തുക പിന്‍വലിക്കാനുള്ള പ്രത്യേക സൗകര്യം ഭരണകൂടം ഏര്‍പ്പെടുത്തിയത്. ഇപിഎഫ് പദ്ധതിയില്‍ 68 ഘ (3) എന്ന ഖണ്ഡിക കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞ മാസം 28 നു കേന്ദ്രഗവണ്മെന്റ് അടിയന്തിര വിജ്ഞാപനം ഇറക്കിയിരുന്നു.
മൂന്നുമാസത്തെ അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുക, ഇപിഎഫ് അക്കൗണ്ടില്‍ മിച്ചമുള്ള തുകയുടെ 75 ശതമാനം എന്നിവയില്‍ ഏതാണോ ചെറുത് അത് പിന്‍വലിക്കാനുള്ള സൗകര്യമാണ് ഈ മാറ്റത്തിലൂടെ ഏര്‍പ്പെടുത്തിയത്. ഈ തുക പിന്നീട് നല്‍കേണ്ടതില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: