സിയോള്‍: ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന് അസ്വാഭാവികമായി ഒന്നുമില്ലെന്നും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുചടങ്ങുകള്‍ക്ക് ശക്തമായ നിയന്ത്രണം മാത്രമാണ് കൊണ്ടു വന്നിട്ടുള്ളതെന്നും വ്യക്തമാക്കി ദക്ഷിണ കൊറിയയുടെ ഉത്തരകൊറിയന്‍ വിഭാഗമന്ത്രി യിഓന് ചുല്. നിയന്ത്രണമുള്ളതു കൊണ്ടാകാം മുത്തച്ഛനും രാജ്യ സ്ഥാപകനുമായ കിം ഇല് സുങ്ങിന്റെ ഏപ്രില്‍ 15ന് നടന്ന ജന്മവാര്ഷികത്തിലും മറ്റ് പൊതുചടങ്ങുകളിലും കിം ജോങ് ഉന്‍ പങ്കെടുക്കാതിരുന്നതെന്നും ദക്ഷിണകൊറിയന്‍ അധികൃതര്‍ വ്യക്തമാക്കി.
കിം പൊതുചടങ്ങുകളില്‍ സാധാരണ പങ്കെടുക്കുന്ന ആളാണ്. എന്നാല്‍ കൊവിഡ് പ്രതിരോധ ഭാഗമായി അത്തരം ചടങ്ങുകള്‍ ധാരാളം റദ്ദാക്കിയിട്ടുമുണ്ട്- ദക്ഷിണകൊറിയന്‍ അധികൃതര്‍ പറഞ്ഞു. ഉത്തരകൊറിയന്‍ അതിര്‍ത്തികളില്‍ ലോക്ഡൗണും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. കിം തന്റെ ഭരണപരമായ നടപടികള്‍ നിര്‍വഹിച്ച് കത്തുകള്‍ നല്‍കുന്നതും ഉത്തരകൊറിയന്‍ മാധ്യമങ്ങളില്‍ ദിനംതോറും പ്രസിദ്ധീകരിക്കുന്നുമുണ്ട്.
ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെ ഉത്തരകൊറിയയിലെ വിവരങ്ങള്‍ താന്‍ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും കിമ്മിന്റെ ആരോഗ്യത്തെ പറ്റി വിവരങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, കിമ്മിന്റെ ആരോഗ്യ നിലയെ പറ്റി തനിക്ക് അറിയാം എന്ന് അവകാശവാദം ഉന്നയിച്ചിരുന്നു.
അതേസമയം അമേരിക്കന്‍ ഇന്റലിജന്‍സും ദക്ഷിണ കൊറിയയുടെ അഭിപ്രായത്തോട് യോജിച്ചു. എങ്കിലും കിമ്മിന്റെ രോഗബാധയെ കുറിച്ച് ഗൗരവമായി തന്നെ നിരീക്ഷിക്കുന്നതായി ഇന്റലിജന്‍സുമായി ചേര്‍ന്ന് നില്ക്കുന്ന വൃത്തങ്ങള്‍ സൂചന നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: